നിര്‍മ്മാണം ഫ്രൈ‍ഡേ ഫിലിം ഹൗസ്; 'പടക്കളം' പൂര്‍ത്തിയായി

ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം

Padakkalam malayalam movie wrapped shooting

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വിനയ് ബാബുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എൺപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്. പൂർണ്ണമായും ക്യാമ്പസ് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കോളെജ് പശ്ചാത്തലം ചിത്രീകരിച്ചത് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലാണ്. അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിൻ്റെ മാറ്റുരയ്ക്കുന്ന ഈ ചിത്രം ഫൺ ഫാൻ്റസി വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്.

നാലായിരത്തോളം കുട്ടികളെ അണിനിരത്തി വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യുട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ തിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹൻരാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.

തിരക്കഥ നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ ശരത് അനിൽ, ഫൈസൽ ഷ, പ്രൊഡക്ഷൻ മാനേജർ സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : വേറിട്ട വേഷത്തില്‍ അപ്പാനി ശരത്; 'ജങ്കാര്‍' ഉടന്‍ തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios