യേശുദാസിനും ജോണ്‍സണുമൊപ്പം; പി ജയചന്ദ്രന്റെ പഴയ ഫോട്ടോയും ശ്രദ്ധേയമാകുന്നു

യേശുദാസിന് ഒപ്പമുള്ള, പി ജയചന്ദ്രന്റെ പഴയ ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

P Jayachandran old photo with Yesudas

ഭാവഗായകനായി തിളങ്ങിനില്‍ക്കുന്ന പി ജയചന്ദ്രൻ മലയാളിയുടെ  ഗൃഹാതുരതയാണ്. അദ്ദേഹം പാടിയ പാട്ടുകളൊക്കെ മലയാളികളുടെ പ്രിയം നേടി. പി ജയചന്ദ്രന്റെ പാട്ടുകള്‍ക്ക് ഇന്നും ആരാധകരുണ്ട്.  മസില് പെരുപ്പിച്ച് മീശപരിച്ച് വൻ മേയ്‍ക്കോവറിലുള്ള ഒരു ഫോട്ടോ അടുത്തിടെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോഴിതാ യേശുദാസിന് ഒപ്പമുള്ള പി ജയചന്ദ്രന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

മെലിഞ്ഞ് കൊലുന്നനെയുള്ള യേശുദാസിനൊപ്പം പി ജയചന്ദ്രൻ. സംഗീത സംവിധായകൻ ജോണ്‍സണുമുണ്ട്. ഫോട്ടോയ്‍ക്ക് കമന്റുമായി ഒട്ടേറെ ആരാധകരാണ് രംഗത്ത് എത്തുന്നത്. മേയ്‍ക്കോവറില്‍ പി ജയചന്ദ്രന്റെ ഫോട്ടോ അടുത്തിടെ ചര്‍ച്ചയായതിനാല്‍ പുതിയ ഫോട്ടോയും ശ്രദ്ധിക്കപ്പെടുന്നു. പണ്ട് സ്‍കൂള്‍ കലോത്സവത്തില്‍ യേശുദാസിന് തബല വായിച്ച ആളുമാണ് ഇന്ന് മലയാളികളുടെ പ്രിയഗായകനായ പി ജയചന്ദ്രൻ.

Latest Videos
Follow Us:
Download App:
  • android
  • ios