ദ റോഡും ലിയോയുടെ ആവേശത്തിനൊപ്പം, ഒടിടി റിലീസ് പ്രഖ്യാപിച്ചു, അമ്പരപ്പിക്കുന്ന തൃഷ

തൃഷ നായികയായി എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

 

Ott release announcement of The Road Trisha as heroine hrk

ലിയോയുടെ വിജയത്തിളക്കത്തിലാണ് തൃഷ. തൃഷ സത്യ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടത്. ലിയോയ്‍ക്ക് മുമ്പ് തൃഷയുടേതായി എത്തിയത് ദ റോഡ് ആയിരുന്നു. സംവിധായകൻ അരുണ്‍ വസീഗിന്റെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്.

ആഹായാണ് തൃഷ നായികയായ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. നവംബര്‍ 30നാണ് പ്രീമിയര്‍. കെ ജി വെങ്കടേഷാണ് ഛായാഗ്രാഹണം. സാം സി എസ്സിന്റെ സംഗീതത്തിലുമുള്ള ചിത്രത്തില്‍ ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവരും വേഷമിട്ടു.

അടുത്തിടെ വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണാണെന്നും താരം വ്യക്തമാക്കി.

ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിരുന്നു വിജയ്‍യുടേത്. തൃഷയുടെ സത്യ പാര്‍ഥിപന്റെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു ലിയോയില്‍ ഉണ്ടായിരുന്നത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം നടി തൃഷ എത്തിയപ്പോള്‍ ലിയോ വൻ ഹിറ്റായതിനാല്‍ ഇരുവരും വീണ്ടും ഒന്നിക്കും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്ന് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയുണ്ട്.

Read More: ലിയോയില്‍ ത്രസിപ്പിച്ച കാര്‍ ചേയ്‍സിംഗ് രംഗത്തിന് പിന്നില്‍, രഹസ്യം വെളിപ്പെടുത്തി അൻപറിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios