കേരള മനഃസാക്ഷിയുടെ നേർക്കാഴ്ച; മികച്ച പ്രതികരണവുമായി ഒരുമ്പെട്ടവൻ തിയേറ്ററുകളിൽ

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഒരുമ്പെട്ടവൻ എന്ന ചിത്രം കേരള മനഃസാക്ഷിയെ പിടിച്ചുലച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. 

Orumbettavan Movie Running Successfully

കൊച്ചി: ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഒരുമ്പെട്ടവന് മികച്ച പ്രതികരണമാണ് ഒരേക്ഷരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 

കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലെത്തിയ ഫാമിലി എന്റർടെയ്നർ ആണ് സിനിമ.  സമീപകാല മലയാള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ ഇന്ദ്രൻസും ജാഫർ ഇടുക്കും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് പ്രേക്ഷകരെ ഒരുമ്പെട്ടവനിലേക്ക് അടുപ്പിച്ചത്. പ്രതീക്ഷ തെറ്റിക്കാതെ ജാഫർ ഇടുക്കിയുടേയും ഇന്ദ്രൻസിന്‍റെയും മികച്ച പ്രകടനം തന്നെയാണ് സിനിമയിൽ കാണാനായത് എന്നാണ് പ്രേക്ഷക പ്രതികരണം. 

താരങ്ങളുടെ പ്രകടനങ്ങൾ കൂടാതെ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുടെ മികച്ച് നിൽക്കുന്നുണ്ടെന്നുമാണ് ഒരുമ്പെട്ടവനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിൽ പ്രധാന താരങ്ങളെ കൂടാതെ ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് ആണ് ചെയ്തിരിക്കുന്നത്. കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി,സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ.

സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ അച്ചു വിജയനാണ്. പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പരസ്യകല-മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി.

അസിസ്റ്റന്റ് ഡയറക്ടർസ് - സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ്, കിരൺ. പ്രൊഡക്ഷൻ മാനേജർ-നിധീഷ്, പി ആർ ഓ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് സ്കൈ മീഡിയ.

കേരള മനഃസാക്ഷിയെ നടുക്കിയ സംഭവം; കൊമ്പുകോര്‍ത്ത് ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും, ഒരുമ്പെട്ടവന്‍ റിവ്യു

മാമുക്കോയയുടെ മകന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്; 'ഒരുമ്പെട്ടവൻ' ക്യാരക്ടർ പോസ്റ്റർ എത്തി

 

Latest Videos
Follow Us:
Download App:
  • android
  • ios