Asianet News MalayalamAsianet News Malayalam

പാലേരിമാണിക്യം വീണു, കണക്കുതീർക്കാൻ മമ്മൂട്ടിക്കൊപ്പം തിയറ്ററിലേക്ക് സുരേഷ് ഗോപി, ആ ക്ലാസ്സിക് ചിത്രം വീണ്ടും

മമ്മൂട്ടിയുടെ ക്ലാസിക് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ 4കെ ക്വാളിറ്റിയിലേക്ക് മാറ്റി ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

Oru Vadakkan Veeragatha Mammoottys film to re release 4k teaser out hrk
Author
First Published Oct 7, 2024, 10:37 PM IST | Last Updated Oct 7, 2024, 10:37 PM IST

അടുത്തിടെ മലയാള ചിത്രങ്ങള്‍ വീണ്ടും തിയറ്ററുകളില്‍ എത്തി വിജയം നേടിയത് ചര്‍ച്ചയായിരുന്നു. മോഹൻലാലിന്റെ ദേവദൂതൻ തീയറ്ററുകളില്‍ എത്തിയപ്പോള്‍ കളക്ഷനില്‍ ഞെട്ടിച്ചെങ്കിലും ക്ലാസിക്കായ മണിച്ചിത്രത്താഴിന് അത്ര സ്വീകാര്യതയുണ്ടാക്കാനായില്ല. മമ്മൂട്ടിയുടേതായി വീണ്ടും എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയ്‍ക്ക് തിയറ്ററുകളില്‍ തണുത്ത പ്രതികരണമായിരുന്നു. ഇതാ മമ്മൂട്ടിയുടെ ഒരു ക്ലാസിക് ചിത്രം റീ റീലീസിന് ഒരുങ്ങുന്നത് തിയറ്ററുകളില്‍ ചലനമുണ്ടാക്കുമെന്നാണ് പ്രതികരണങ്ങള്‍.

ഒരു വടക്കൻ വീരഗാഥയാണ് മമ്മൂട്ടി ചിത്രമായി റീ റിലീസിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചത് ഹരിഹരൻ ആയിരുന്നു. എം ടി വാസുദേവൻ നായരായിരുന്നു തിരക്കഥ എഴുതിയത്. ടെലിവിഷനില്‍ ആവര്‍ത്തിച്ച് വന്ന ചിത്രം തീയറ്ററുകളില്‍ റീ റിലീസിനും നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരാണേറെയും. ഒരു വട്ടക്കൻ വീരഗാഥയുടെ ആവേശഭരിതമായ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. 4കെ ക്വാളിറ്റിയോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. വിതരണം നിര്‍വഹിക്കുന്നത് കല്‍പക ഫിലിംസാണ്. ദൃശ്യ മികവോടെ സാങ്കേതിക മാറ്റങ്ങളുമായാണ് ചിത്രം എത്തുക.

ചന്തു ചേകവരായിട്ടാണ് മമ്മൂട്ടി വേഷമിട്ടത്. സുരേഷ് ഗോപി, ക്യാപ്റ്റൻ രാജു തുടങ്ങിയവര്‍ക്ക് പുറമേ ബാലൻ കെ നായര്‍, മാധവി, ഗീത, ബിയോണ്‍, രാമു, ദേവൻ, ഒടുവില്‍ ഉണ്ണികൃഷ്‍ണൻ, ചിത്ര, സൂര്യ, സഞ്‍ജയ് മിത്ര, സുകുമാരി, വി കെ ശ്രീരാമൻ, സനൂപ് സജീന്ദ്രൻ എന്നിവരും ഒരു വടക്കൻ വീരഗാഥയില്‍ ഉണ്ടായിരുന്നു. കെ രാമചന്ദ്ര ബാബുവായിരുന്നു ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് ബോംബെ രവിയായിരുന്നു.

ഒരു വടക്കൻ വീരഗാഥയ്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. എം ടിക്ക് തിരക്കഥയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മമ്മൂട്ടി മികച്ച നടനും പി കൃഷ്‍ണമൂര്‍ത്തി മികച്ച കലാസംവിധാനത്തിലും മികച്ച കോസ്റ്റ്യൂം ഡിസൈനുമുള്ള അവാര്‍ഡ് നേടി. ഒരു വടക്കൻ വീരഗാഥ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടൻ, രണ്ടാമത്തെ നടി, മികച്ച ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രാഹണം, മികച്ച പിന്നണി ഗായിക, മികച്ച ബാലതാരം, മികച്ച കലാസംവിധാനം എന്നിവയില്‍ നേട്ടമുണ്ടാക്കി. ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 1989ലായിരുന്നു.

Read More: കൈപൊള്ളി സൂര്യ, കാര്‍ത്തിക്ക് ദുരന്തമായി, കോടി കടന്നില്ല, പക്ഷേ ആ പുത്തൻ ചിത്രത്തിന് വൻ അഭിപ്രായവും/p>

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios