Asianet News MalayalamAsianet News Malayalam

കാത്തിരിപ്പുകള്‍ക്ക് വിരാമം; 'ഒരു കട്ടില്‍ ഒരു മുറി' റിലീസ് തീയതി പ്രഖ്യാപിച്ചു

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Oru Kattil Oru Muri movie release date announced Shanavas K Bavakutty Poornima indhrajith Hakeem Shah
Author
First Published Sep 26, 2024, 8:29 PM IST | Last Updated Sep 26, 2024, 8:29 PM IST

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രം തിയറ്ററുകളിലേക്ക്. ഒക്ടോബര്‍ നാലിനാണ് റിലീസ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തില്‍ കാണാനാവുക. അതേസമയം, ആക്ഷേപ ഹാസ്യത്തിന്റെ കൂടി അകമ്പടിയിലാണ് ചിത്രം മുന്നോട്ടു നീങ്ങുകയെന്നും അണിയറക്കാര്‍ പറയുന്നു.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയ്‌ലറും പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മികച്ച പ്രകടനം കാണാനാകുമെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെക്കുന്ന ഒരു പ്രതീക്ഷ. പ്രമേയത്തിലും അവതരണത്തിലും പുതുമയാര്‍ന്ന രീതികള്‍ അവതരിപ്പിക്കുന്ന ഷാനവാസ് ബാവക്കുട്ടിയുടെ അടുത്ത സംവിധാന സംരംഭമെന്ന നിലയിലും 'ഒരു കട്ടില്‍ ഒരു മുറി' ചര്‍ച്ചകളിലുണ്ട്.

പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്, എഡിറ്റിംഗ് മനോജ് സി എസ്, കലാസംവിധാനം അരുണ്‍ ജോസ്, മേക്കപ്പ് അമല്‍ കുമാര്‍, സംഗീത സംവിധാനം അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം വര്‍ക്കി, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മിക്‌സിംഗ് വിപിന്‍ വി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ റഹ്‌മത്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല, സ്റ്റില്‍സ് ഷാജി നാഥന്‍, സ്റ്റണ്ട് കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോഡിനേറ്റേഴ്സ് അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട് റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി സി, എ കെ രജിലേഷ്, ഡിസൈന്‍സ് തോട്ട് സ്റ്റേഷന്‍, പിആര്‍ഒ എ എസ് ദിനേശ്, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

ALSO READ : വേഫെററിന്‍റെ നസ്‍ലെന്‍, കല്യാണി ചിത്രം; ലൊക്കേഷന്‍ സന്ദര്‍ശിച്ച് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios