ഒടിടിയിലേക്ക് അടുത്ത മലയാള ചിത്രം; നാല് മാസങ്ങള്‍ക്കിപ്പുറം സ്ട്രീമിംഗ്
ഒക്ടോബര്‍ 4 ന് തിയറ്ററുകളിലെത്തിയ ചിത്രം
![Oru Kattil Oru Muri malayalam movie ott release date announced manorama max Oru Kattil Oru Muri malayalam movie ott release date announced manorama max](https://static-gi.asianetnews.com/images/01jke30ra3crrqmqgr5np1n6ks/fotojet--4-_363x203xt.jpg)
മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രമാണ് അത്. ഒക്ടോബര്‍ 4 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. നാല് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. ഫെബ്രുവരി 7 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്, എഡിറ്റിംഗ് മനോജ് സി എസ്, കലാസംവിധാനം അരുണ്‍ ജോസ്, മേക്കപ്പ് അമല്‍ കുമാര്‍, സംഗീത സംവിധാനം അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം വര്‍ക്കി, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മിക്‌സിംഗ് വിപിന്‍ വി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ റഹ്‌മത്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല, സ്റ്റില്‍സ് ഷാജി നാഥന്‍, സ്റ്റണ്ട് കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോഡിനേറ്റേഴ്സ് അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട് റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി സി, എ കെ രജിലേഷ്, ഡിസൈന്‍സ് തോട്ട് സ്റ്റേഷന്‍.
ALSO READ : 'ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ