ഓറിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം 'കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നത്'; പ്രതിഫലം കേട്ട് ഞെട്ടരുത്.!

ഒടുവില്‍ ഓറി തന്നെ അത് വെളിപ്പെടുത്തുന്നു. ഫോര്‍ബ്സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓറി തന്‍റെ വരുമാന സ്രോതസ് വെളിപ്പെടുത്തിയത്. 
 

Orry getting paid 15 to 30 lakh to attend weddings: currently his primary source of income vvk

മുംബൈ: ബോളിവുഡിലെ ബോയ് ഫ്രണ്ട് എന്ന് വിളിക്കുന്ന യുവാവാണ് ഓറി. ബോളിവുഡിലെ എല്ലാ പാര്‍ട്ടികളിലും സാന്നിധ്യമാണ് ഈ യുവാവ്. പേര് ഓറി അല്ലെങ്കില്‍  ഓർഹാൻ അവട്രാമനി എന്നാണ്. ആരാണ് ഓറി എന്നതായിരുന്നു കഴിഞ്ഞ വര്‍ഷവും മറ്റും ബോളിവുഡിലെ ചര്‍ച്ച. ആരാണ് ഇയാള്‍, എന്താണ് ഇയാള്‍ക്ക് ബോളിവുഡിലെ വന്‍താരങ്ങളുമായുള്ള ബന്ധം ഇങ്ങനെ പല ചോദ്യങ്ങളും ഉയര്‍ന്നു. 

'ബോളിവുഡിന്റെ ബിഎഫ്എഫ്' എന്നാണ് ഈ പാര്‍ട്ടികളുടെ സ്ഥിരം സാന്നിധ്യമായ അളെ വിശേഷിപ്പിക്കപ്പെടുന്നത്.  എല്ലാ ബോളിവുഡ് വൻകിട താരങ്ങളുമായും ബന്ധമുണ്ടെന്നാണ് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കാണിക്കുന്നത്. പലപ്പോഴും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ താരങ്ങള്‍ക്കൊപ്പം അവധിക്കാലം ഓറി ആഘോഷിക്കുന്നത് കാണാറുണ്ട്.

കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ ഷോയില്‍ പോലും അടുത്തിടെ ഓറി എത്തിയിരുന്നു. താന്‍ സെല്‍ഫ് മെയ്ഡാണ് തുടങ്ങിയ പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ഓറി പറഞ്ഞു. ഇത്രയും ആഢംബരം കാണിക്കാന്‍ ഓറിയുടെ വരുമാനം എന്താണ് എന്നതാണ് പലരുടെയും ചോദ്യം. 

ഒടുവില്‍ ഓറി തന്നെ അത് വെളിപ്പെടുത്തുന്നു. ഫോര്‍ബ്സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓറി തന്‍റെ വരുമാന സ്രോതസ് വെളിപ്പെടുത്തിയത്. 

"സന്തോഷത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലാണ് എൻ്റെ ശ്രദ്ധ. അത് ആളുകളിലേക്ക് എത്തിരക്കുന്നു. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവർക്കും എനിക്കും സന്തോഷം നൽകുന്ന പരിപാടികളിൽ പങ്കെടുക്കാൻ ഞാന്‍ എന്നും തയ്യറാണ്.നിലവിൽ എൻ്റെ പ്രാഥമിക വരുമാന മാർഗ്ഗം തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കലാണ്"

ആളുകൾ എന്നെ വിവാഹത്തിന് വിളിക്കുന്നു, അവർക്ക് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ നൽകുന്നുണ്ട് ഇതിനായി. ഞാൻ അതിഥിയായിട്ടല്ല, ഒരു സുഹൃത്തായി, വരനോ മറ്റാരെങ്കിലുമോ ഒപ്പം വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനാൽ എൻ്റെ യഥാർത്ഥ പ്രേക്ഷകർ എന്നെ അവരുടെ വിവാഹം പോലുള്ള ചടങ്ങുകളില്‍ എത്തിക്കാൻ ആഗ്രഹിക്കുന്നു" -ഓറി അഭിമുഖത്തില്‍ പറയുന്നു. 

'33 ലക്ഷം ഫോളോവേര്‍സിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്': പോഡ്കാസ്റ്റിലെ അതിഥി കാരണം സാമന്ത പെട്ടു.!

'വെള്ളം പോലും തിളപ്പിക്കാൻ അറിയില്ല, പക്ഷെ ഷെഫിന്‍റെ പാചകത്തെ കുറ്റം പറയും, ടിപ്പിക്കല്‍ മലയാളി': റിയാസ് സലീം


 

Latest Videos
Follow Us:
Download App:
  • android
  • ios