പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്‍റെ 'ആടുജീവിതം' കാണാൻ നജീബ് എത്തി

താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തി നജീബ്. 

original najeeb coming in theater to watch prithviraj movie aadujeevitham, review, blessy nrn

ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ആ ദൃശ്യങ്ങളും ഇഴുകിച്ചേർന്നു. അത്രത്തോളം അത്മബന്ധമുള്ളൊരു കഥ സിനിമയാക്കുക എന്ന വലിയൊരു പരീക്ഷണമാണ് ബ്ലെസി നടത്തിയിരിക്കുന്നത്. ഒടുവിൽ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം അതേപേരിൽ ബി​ഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ആണ് നായകൻ. 

ഈ അവസരത്തിൽ താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. "സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു", എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

എന്നോട് ക്ഷമിച്ചൂടെ ? എനിക്ക് ബിഗ്ബോസിലേക്ക് തിരികെ പോകണം, ചെയ്യാന്‍ ഇനിയുമേറെ; കണ്ണുനിറഞ്ഞ് റോക്കി

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 400അടുപ്പിച്ച് സീക്രീനുകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രീ സെയിലിലും വലിയ മുന്നേറ്റം ചിത്രം നടത്തിയിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios