'എമ്പുരാനി'ലെ സര്‍പ്രൈസ്, മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത താരവും! ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് ആര്‍ ജെ രഘു

പൃഥ്വിരാജ് നായകനാവുന്ന വിലായത്ത് ബുദ്ധയുടെ ലൈന്‍ പ്രൊഡ്യൂസര്‍ കൂടിയാണ് രഘു

one popular tami artist in empuraan movie says rj raghu mohanlal prithviraj sukumaran

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്. ചിത്രത്തിന്‍റെ വിവരങ്ങളൊക്കെ രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിലൊന്നാണ് ചിത്രത്തിലെ താരനിര. ലൂസിഫറില്‍ ഇല്ലാത്ത പലരും എമ്പുരാനില്‍ ഉണ്ടാവും. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ തമിഴിലെ ഒരു പ്രശസ്ത അഭിനേതാവുമുണ്ട്. ഇപ്പോഴിതാ എമ്പുരാന്‍ ലൊക്കേഷനില്‍ താന്‍ കണ്ട കാഴ്ചയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ആര്‍ ജെ രഘു. 

പൃഥ്വിരാജ് നായകനാവുന്ന വിലായത്ത് ബുദ്ധയുടെ ലൈന്‍ പ്രൊഡ്യൂസര്‍ ആണ് രഘു. ഒരിക്കല്‍ എമ്പുരാന്‍ ലൊക്കേഷനില്‍ പോകേണ്ട ആവശ്യം തനിക്ക് വന്നെന്നും അങ്ങനെയാണ് അവിടെ എത്തിയതെന്നും രഘു പറയുന്നു. "പൃഥ്വിരാജ് എന്ന സംവിധായകന്‍ സംവിധാനം ചെയ്യുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഞാനുള്ള സമയത്ത് മലയാളത്തിലെ പ്രശസ്തരായ രണ്ട് അഭിനേതാക്കളും തമിഴിലെ ഏറെ പോപ്പുലര്‍ ആയിട്ടുള്ള അഭിനേതാവുമായിട്ടുള്ള സംസാരം നടന്നുകൊണ്ടിരിക്കുന്ന ഒരു സീന്‍ ആണ് എടുത്തത്. അത്രയും സ്പീഡില്‍, അത്രയും പെര്‍ഫെക്ഷനിലാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നത്", പൃഥ്വിരാജിന്‍റെ സംവിധാന രീതിയെക്കുറിച്ച് രഘു പറയുന്നു. വൈസ്അപ്പ് പോഡ്‍കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രഘു ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

"ട്രാക്ക് ആന്‍ഡ് ട്രോളി ഉപയോഗിച്ചുള്ള ഷോട്ട് ആണ് അപ്പോള്‍ എടുത്തിരുന്നത്. നമുക്ക് പരിചയം ഉള്ളതുകൊണ്ട് മോണിറ്ററിന്‍റെ പിന്നില്‍ ഞാന്‍ കൗതുകത്തോടെ നില്‍ക്കുകയായിരുന്നു. ആ ആര്‍ട്ടിസ്റ്റിന്‍റെ എക്സ്പ്രഷന്‍ പുള്ളിക്ക് കിട്ടി. അത് കിട്ടിയാലും സാധാരണ ഒരു ബഫര്‍ ടൈം ഉണ്ടാവും. ഇവിടെ അതൊന്നുമില്ല. കട്ട്, ഓകെ. പരിപാടി കഴിഞ്ഞു. പിന്നീട് ജയന്‍ നമ്പ്യാരോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഇങ്ങനെ തന്നെയാണ് അദ്ദേഹം ലൂസിഫറും ബ്രോ ഡാഡിയും ഡയറക്റ്റ് ചെയ്തത് എന്ന്", ആര്‍ ജെ രഘു പറഞ്ഞുനിര്‍ത്തുന്നു. 

ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios