'മൈക്കിളപ്പനും ജോണ്‍ കാറ്റാടി'യും മാത്രമല്ല; ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങള്‍
ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മറ്റു പരിപാടികളും ഒപ്പമുണ്ട്
സൂപ്പര്‍താര ചിത്രങ്ങളുടെ ടെലിവിഷന്‍ പ്രീമിയറുകള്‍ അടക്കം ഏഷ്യാനെറ്റിന്‍റെ ഓണം പ്രത്യേക പരിപാടികളുടെ സമയക്രമം പ്രഖ്യാപിച്ചു. മൂന്ന് ചിത്രങ്ങളുടെ പ്രീമിയര്‍ പ്രദര്‍ശനങ്ങളാണ് ഓണനാളുകളില്‍ ഏഷ്യാനെറ്റ് ഒരുക്കുന്നത്. പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി, അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മപര്‍വ്വം, മധു വാര്യരുടെ സംവിധാന അരങ്ങേറ്റമായിരുന്ന ലളിതം സുന്ദരം എന്നിവയാണ് ടെലിവിഷന്‍ പ്രീമിയറുകള്‍. ഉത്രാടദിനമായ സെപ്റ്റംബര്‍ 7ന് വൈകിട്ട് നാലിനാണ് ലളിതം സുന്ദരത്തിന്‍റെ പ്രദര്‍ശനം. അതേദിവസം രാത്രി 8നാണ് ഭീഷ്‍മപര്‍വ്വത്തിന്‍റെ പ്രീമിയര്‍. തിരുവോണദിനത്തില്‍ രാത്രി 7ന് ആണ് ബ്രോ ഡാഡി.
ഉത്രാടദിന പരിപാടികള്‍ (സെപ്റ്റംബര്‍ 7)
രാവിലെ 8.30 ന് പ്രശസ്ത ചലച്ചിത്രതാരങ്ങൾ ഓണവിഭവങ്ങളും പുതിയ രുചിക്കൂട്ടുകളുമായി എത്തുന്ന "ഓണരുചിമേളം"
8.55 ന് ഓണവിഭവങ്ങളിലെ പൊടികൈകളുമായി "ഓണകലവറ"
9ന് മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ട്
ഉച്ചക്ക് 12.30 ന് പ്രശസ്ത ചലച്ചിത്രതാരം കനിഹയും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ഒരുമിക്കുന്ന ഹാസ്യവും പാചകവും നിറഞ്ഞ "കുക്ക് വിത്ത് കോമഡി"യുടെ ആദ്യഭാഗം
1.30 ന് കുട്ടികളും ജയരാജ് വാര്യരും ഗായിക മഞ്ജരിയും ചേർന്നുള്ള ഓണക്കളികളും ഓണപ്പാട്ടുകളും ഓണവിശേഷങ്ങളും ചേർന്ന "ഓണത്തപ്പനും കുട്ടിയോളും"
2.30 ന് രമേശ് പിഷാരടിയും കോമഡി താരങ്ങളും ഒരുമിക്കുന്ന "പിഷാരടിയും താരങ്ങളും"
വൈകിട്ട് 4 ന് മഞ്ജു വാര്യർ- ബിജു മേനോൻ ചിത്രം ലളിതം സുന്ദരം ടെലിവിഷന്‍ പ്രീമിയര്‍
രാത്രി 7 മണി മുതൽ 8 മണി വരെ ജനപ്രിയ പരമ്പരകളായ സാന്ത്വനം, അമ്മ അറിയാതെ
8ന് മമ്മൂട്ടി ചിത്രം ഭീഷ്‍മപര്‍വ്വം ടെലിവിഷന്‍ പ്രീമിയര്‍
തിരുവോണദിന പരിപാടികള്‍ (സെപ്റ്റംബര്‍ 8)
രാവിലെ 8.30 ന് ജനപ്രിയതാരങ്ങൾ ഓണവിഭവങ്ങളുമായി എത്തുന്ന ഓണരുചിമേളം
8.55 ന് പുതിയരുചിക്കൂട്ടുകളുമായി "ഓണകലവറ"
9ന് വിനീത് ശ്രീനിവാസന്‍റെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം
ഉച്ചക്ക് 12.30 ന് ഹാസ്യത്തിൽ പൊതിഞ്ഞ കുക്കറി ഷോ "കുക്ക് വിത്ത് കോമഡിയുടെ" അവസാനഭാഗം
1.30ന് എസ് എസ് രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ആര്‍ആര്‍ആര്‍
വൈകുന്നേരം 5.30 ന് പ്രശസ്ത ചലച്ചിത്രതാരം സൂരജ് വെഞ്ഞാറമൂടും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ചലച്ചിത്രതാരങ്ങളും ഒന്നിക്കുന്ന ഓണാഘോഷം "ഓണപ്പൂരം നാലാം പൂക്കളം"
7ന് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ടെലിവിഷന്‍ പ്രീമിയര്‍
കൂടാതെ ഓഗസ്റ്റ് 30 മുതൽ സെപ്തംബര്‍ 6 വരെ രാവിലെ 11 മണിക്ക് പ്രശസ്ത താരങ്ങളുടെ കുക്കറി ഷോ "ഓണരുചിമേള"വും 11.25 ന് ഓണക്കലവറയും നിരവധി ഓണപരിപാടികളും ടെലിഫിലിമുകളും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും സംഗീത വിരുന്നുകളും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നു. ഒപ്പം ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ്റ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.