'അക്കൗണ്ട് ഹാക്ക് ചെയ്‍തതാണോയെന്ന് അറിയില്ല'; സൗബിനെതിരെ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടിനെക്കുറിച്ച് ഒമര്‍ ലുലു
"പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെപ്പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്"
നടന്‍ സൗബിന്‍ ഷാഹിറിനെ (Soubin Shahir) മോശമായി പരാമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു (Omar Lulu) ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് എന്ന തരത്തില്‍ ഒരു സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പോസ്റ്റ് താനോ തന്‍റെ പേജ് കൈകാര്യം ചെയ്യുന്നവരോ ഇട്ടിട്ടില്ലെന്ന് ഒമര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെത്തന്നെയാണ് ഒമര്‍ ലുലുവിന്‍റെ പ്രതികരണം.
ഒമര്‍ ലുലുവിന്‍റെ കുറിപ്പ്
പ്രിയപ്പെട്ടവരെ, എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെപ്പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൌണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. സ്നേഹത്തോടെ, ഒമർ ലുലു.
ALSO READ : തടസ്സങ്ങള്‍ ഒഴിഞ്ഞു; 'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
അതേസമയം രണ്ട് ചിത്രങ്ങളാണ് ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ പുറത്തുവരാനുള്ളത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോയായി തിരിച്ചുവരുന്ന പവര്‍ സ്റ്റാറും പുതുമുഖങ്ങള്‍ അണിനിരക്കുന്ന നല്ല സമയവും. ഒമര്‍ ലുലു ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് നല്ല സമയം. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആണ് ഈ ചിത്രം. അതേസമയം അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന രചനയാണ് പവര്‍ സ്റ്റാര്‍.