'ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനം, ഐ ലവ് ഇന്ത്യ'; ഒമർ ലുലു
ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ഒമർ കുറിച്ചു.
ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമർ ലുലു പറയുന്നു. ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ഒമർ കുറിച്ചു.
"ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട് പുറകോട്ട് പോവും. I love my India 🇮🇳……& proud to say am an Indian", എന്നാണ് ഒമർ ലുലു കുറിച്ചത്.
അതേസമയം, പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സര്‍ക്കാൻ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകള്‍. ഇതിനെതിരെ വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്. സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ ഉള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.
'ജയിലർ' ലാഭത്തിൽ നിന്നും 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, തുക കൈമാറി
നല്ല സമയം എന്ന ചിത്രമാണ് ഒമര്‍ ലുലുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് നടിമാര്‍ ഉണ്ടായിരുന്നു. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രം കൂടി ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..