വീണ്ടും സുഹൃത്തുക്കളുടെ കഥയുമായി ഒരു മലയാള ചിത്രം; 'ഓഫ് റോഡ്' വരുന്നു

ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍

off road malayalam movie first look poster nsn

അപ്പാനി ശരത്, ജോസ്കുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓഫ് റോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഹരികൃഷ്ണൻ, സഞ്ജു മധു, അരുൺ പുനലൂർ, ഉണ്ണി രാജ, രാജ് ജോസഫ്, ടോം സ്കോട്ട് തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി, നിയാസ് ബക്കർ, ഗണേഷ് രംഗൻ, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും ഉണ്ട്.

റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പുംകാലായിൽ തോമസ്, സിജു പത്മനാഭൻ, മായ എം ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു. ഷാജി സ്റ്റീഫൻ, കരിമ്പുംകാലയിൽ തോമസ്, സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു. ബിജു നാരായണൻ, ജാസി ഗിഫ്റ്റ്, നജിം അർഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ.

എഡിറ്റിംഗ് ജോൺ കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സജയ് എടമറ്റം, ബെന്നി ജോസഫ് ഇടമന, ഡോക്ടർ ഷിബി, പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ ടോം സ്കോട്ട്, കല ഷൈജു, മേക്കപ്പ് ഷനീജ് ശില്പം, കോസ്റ്റ്യൂസ് രമേശ് കണ്ണൂർ, കോ ഡയറക്ടർ ആസാദ് അലവിൽ, പശ്ചാത്തല സംഗീതം ശ്രീരാഗ് സുരേഷ്, കളറിസ്റ്റ് വിവേക് നായർ, ഓഡിയോഗ്രാഫി ജിജു ടി ബ്രൂസ്, സ്റ്റുഡിയോ 
ചലച്ചിത്രം, ഗ്രാഫിക്സ് ലൈവ് ആക്ഷൻ, ലൊക്കേഷൻ മാനേജർ ജയൻ കോട്ടക്കൽ, ആക്ഷൻ അഷ്റഫ് ഗുരുക്കൾ, നൃത്തം ജോബിൻ മാസ്റ്റർ, സ്റ്റിൽസ് വിഗ്നേഷ്, പോസ്റ്റർ ഡിസൈൻ സനൂപ്. കൂട്ടത്തിലൊരുവൻ്റെ ജീവിതത്തെ തകർത്ത ഒരു അനിഷ്ട സംഭവം. അതിന്റെ പിറകിലെ യാഥാർത്ഥ്യം കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഏതാനും സുഹൃത്തുക്കൾ. അവരിലൂടെ ചുരുളഴിയുന്ന സത്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ഓഫ് റോഡ് എന്നി അണിയറക്കാര്‍ പറയുന്നു. പിആർഒ എ എസ് ദിനേശ്.

ALSO READ : ഒറ്റ മണിക്കൂര്‍! 10,000, 15000 ഇതൊന്നുമല്ല; ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് വില്‍പ്പനയില്‍ തരംഗമായി 'മഞ്ഞുമ്മല്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios