സ്വന്തം സിനിമയിലെ കഥ പോലെ ബോളിവുഡ് നടി ഇസ്രയേലില്‍ കുടുങ്ങി; ഒടുവില്‍ രക്ഷ.!

പുതിയ വാര്‍ത്ത പ്രകാരം നടിയെ കണ്ടെത്തിയെന്നും. അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. ഇന്നോ നാളെയോയായി തിരിച്ച് നാട്ടിലെത്തിക്കും എന്നാണ് വിവരം. 

Nushrratt Bharuccha Stuck In Israel Like her new movie Akelli story and now On Flight Home vvk

ടെല്‍അവീവ്: ഇസ്രയേലും പാലസ്തീന്‍ സായുധ സംഘടന ഹമാസും തമ്മിലുള്ള സംഘർഷം നടക്കുന്നതിനിടയില്‍ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നടിയുടെ മാനേജിംഗ് ടീം ആണ് ഇത് വെളിപ്പെടുത്തിയത്. 39-ാമത് ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഇസ്രയേലില്‍ എത്തിയതായിരുന്നു ബോളിവുഡ് താരം. നുഷ്രത്ത് ബറൂച്ച കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യ ടുഡേയോട് നുഷ്രത്തിന്റെ ടീമിലെ ഒരു അംഗം പറഞ്ഞിരുന്നു. അവളുടെ അഖേലി എന്ന ചിത്രം ഇസ്രയേലിലെ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പുതിയ വാര്‍ത്ത പ്രകാരം നടിയെ കണ്ടെത്തിയെന്നും. അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. ഇന്നോ നാളെയോയായി തിരിച്ച് നാട്ടിലെത്തിക്കും എന്നാണ് വിവരം. എംബസിയുടെ സഹായത്തോടെ നടിയെ കണ്ടെത്തിയെന്നും നേരിട്ട് വിമാനം ഇല്ലാത്തതിനാല്‍ കണക്ഷന്‍ ഫ്ലൈറ്റില്‍ നാട്ടിലെത്തുമെന്നും നടിയുടെ മാനേജര്‍ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നടിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് നടിയുടെ ടീം അറിയിച്ചത്. 

നുഷ്രത്ത് ബറൂച്ചയുടെ  ടീമിലെ ഒരു അംഗം ദേശീയ ചാനലിനോട് ശനിയാഴ്ച പറഞ്ഞത് ഇതാണ് "നിർഭാഗ്യവശാൽ ഇസ്രയേലിൽ നുഷ്രത്ത് ബറൂച്ച കുടുങ്ങിയിരിക്കുകയാണ്. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അവര്‍ അവിടെ എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് താരവുമായി അവസാനമായി കോണ്‍ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. സുരക്ഷ ഉറപ്പാക്കുന്നതിനാല്‍ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറും എന്നാണ് അപ്പോള്‍ അറിയിച്ചത്. അതിന്‍റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. എന്നാല്‍ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഞങ്ങൾ നുഷ്രത്തിനെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ആപത്തൊന്നും ഇല്ലാതെ തിരിച്ചെത്തും എന്ന് തന്നെയാണ് വിശ്വാസം".

നുഷ്രത്ത് ബറൂച്ചയുടെ നേതൃത്വത്തിലുള്ള ത്രില്ലർ ചിത്രമായ അഖേലി ഓഗസ്റ്റ് 25-നാണ് റിലീസായത്. ഇറാഖിനെ പശ്ചാത്തലമാക്കി, മരുഭൂമിയിൽ കുടുങ്ങിപ്പോയ സ്വന്തം കഴിവുകളാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗത സംവിധായകൻ പ്രണയ് മേശ്രം സംവിധാനം ചെയ്യുന്ന ചിത്രം അന്താരാഷ്ട്ര വേദികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

'ഷാരൂഖ് എന്‍റെ അമ്മ, ദളപതി വിജയ് എന്‍റെ ഭാര്യ: അടുത്ത പടം 3000 കോടി നേടും': അറ്റ്ലി

ഇന്ത്യയ്ക്ക് ഇന്ന് വണ്‍ ഡേ, ബോക്സോഫീസില്‍ ടെസ്റ്റ് ഡേ.!
 

Latest Videos
Follow Us:
Download App:
  • android
  • ios