ഇനി 'ജെറി'യുടെ കലപില ; പ്രോമോ ഗാനം പുറത്തിറങ്ങി

പൊടിപാറണ നാടൻ തല്ലിന്റെ തകർപ്പൻ പെർമോർമെൻസിനായ് ഒരുങ്ങി നിൽക്കുന്ന നാട്ടുകാരെ പരിചയപ്പെടുത്തിയ ചിത്രത്തിന്റെ ടീസർ അടുത്തിടെ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. 

Now Jerry is a mess Watch the promo song from movie jerry vvk

കൊച്ചി: അനീഷ് ഉദയ് സംവിധാനം നിർവഹിക്കുന്ന 'ജെറി'യിലെ പ്രൊമോ സോങ്ങ് റിലീസ് ചെയ്തു. 'ടോം ആൻഡ് ജെറി' കണ്ട പ്രേക്ഷകർക്കെല്ലാം ജെറി എന്ന് കേൾക്കുമ്പോൾ ഒരു എലി ആയിരിക്കും മനസ്സിലേക്ക് വരിക. അത്തരമൊരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് പ്രൊമോ സോങ്ങിൽ ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയുമെല്ലാം ഉൾപ്പെടുത്തിയ പ്രൊമോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. 

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജെറി' ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമയാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

പൊടിപാറണ നാടൻ തല്ലിന്റെ തകർപ്പൻ പെർമോർമെൻസിനായ് ഒരുങ്ങി നിൽക്കുന്ന നാട്ടുകാരെ പരിചയപ്പെടുത്തിയ ചിത്രത്തിന്റെ ടീസർ അടുത്തിടെ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരിൽ വലിയ രീതിയിൽ ആകാംക്ഷ ജനിപ്പിച്ച ടീസർ സിനിമയുടെ ഏകദേശമൊരു രൂപം വെളിപ്പെടുത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ പ്രോമോ വീഡിയോയും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.

ബിഗ് ബോസില്‍ മത്സരിപ്പിക്കാന്‍ പോകുന്നവര്‍ ചില പൊടിക്കൈകള്‍ നല്‍കി റെനീഷ റഹ്മാൻ

പുഷ്പ 2 അണിയറക്കാര്‍ തലവേദന സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ ചിത്രം ചോര്‍ന്നു.!

Latest Videos
Follow Us:
Download App:
  • android
  • ios