ബാഹുബലിയില്‍ ആദ്യം കട്ടപ്പയായി നിശ്ചയിച്ചത് സത്യരാജിനെ അല്ലായിരുന്നു; പകരം മറ്റൊരു സൂപ്പര്‍താരം.!
മഹിഷ്മതി സാമ്രാജ്യത്തിന്‍റെ സേവകനായ പടനായകനായ കട്ടപ്പയായി ചിത്രത്തില്‍ എത്തിയത് തമിഴ് താരം സത്യരാജാണ്. സത്യരാജിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചിത്രമായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ എസ്എസ് രാജമൌലി ചിത്രം അന്നുവരെയുള്ള ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ എല്ലാം തകര്‍ത്താണ് വന്‍ സംഭവമായി മാറിയത്. പ്രഭാസിനെ പാന്‍ ഇന്ത്യന്‍ താരമാക്കി ബാഹുബലി. അതിനൊപ്പം ആ ചിത്രത്തിലെ ഒരോ കഥാപാത്രവും അടയാളപ്പെടുത്തപ്പെട്ടു.
അതില്‍ ഒരു പ്രധാന കഥാപാത്രമാണ് കട്ടപ്പ. മഹിഷ്മതി സാമ്രാജ്യത്തിന്‍റെ സേവകനായ പടനായകനായ കട്ടപ്പയായി ചിത്രത്തില്‍ എത്തിയത് തമിഴ് താരം സത്യരാജാണ്. സത്യരാജിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ശരിക്കും ഈ വേഷത്തിലേക്ക് സത്യരാജിനെയല്ല ഉദ്ദേശിച്ചിരുന്നത് എന്നതാണ് നേര്.
റെഡിഫിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്‍റെ രചയിതാവ് വി.വിജയേന്ദ്ര പ്രസാദാണ് ഇത് വെളിപ്പെടുത്തിയത്. വില്ലൻ വേഷങ്ങളിലൂടെ ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തും പ്രശംസ നേടിയ ഒരു ബോളിവുഡ് താരത്തെ മനസ്സിൽ വെച്ചാണ് താൻ കഥാപാത്രം എഴുതിയതെന്നാണ് ബാഹുബലി സംവിധായകന്‍ രാജമൌലിയുടെ പിതാവ് കൂടിയായ വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തുന്നത്. അദ്ദേഹം കട്ടപ്പയായി ഉദ്ദേശിച്ചത് സഞ്ജയ് ദത്തിനെയാണ്. കട്ടപ്പയ്ക്ക് വേണ്ടി ഞങ്ങൾ സഞ്ജയ് ദത്തിനെയാണ് മനസ്സിൽ കണ്ടത്. പക്ഷേ ആ സമയത്ത് അയാള്‍ ജയിലിലായതിനാൽ അത് നടന്നില്ല അടുത്ത ഓപ്ഷൻ സത്യരാജ് ആയിരുന്നു.
ബാഹുബലിയുടെ ആദ്യത്തെ വണ്‍ ലൈന്‍ എന്താണ് രാജമൌലിയോട് പറഞ്ഞതെന്നും വി.വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി. " ഇന്ത്യയില്‍ എത്തിയ ഒരു വിദേശി യുവാക്കള്‍ക്ക് വാള്‍പയറ്റ് പഠിപ്പിക്കുന്ന ഒരു വൃദ്ധനെ കണ്ടു. അത് കണ്ട വിദേശി നിങ്ങളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വാള്‍ യോദ്ധാവ് എന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ പറഞ്ഞു. ഞാനല്ല, ബാഹുബലിയാണ് അതെന്ന്. അയാള്‍ ഒരേ സമയം 200 പേരെ നേരിടുന്ന വീരനാണെന്ന്" -ഇതായിരുന്നു വിജയേന്ദ്ര പ്രസാദ് പറഞ്ഞ വണ്‍ ലൈന്‍.
എസ്എസ് രാജമൗലിയുടെ ബാഹുബലി: ദി ബിഗിനിംഗ് ഒരു എപ്പിക്ക് ഫാന്‍റസി ആക്ഷൻ ഡ്രാമയാണ്.ഇതിൽ പ്രഭാസിനെ കൂടാതെഅനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബതി, സത്യരാജ്തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രണ്ട് ഭാഗങ്ങളുള്ള ചിത്രം വലിയ ബോക്സോഫീസ് വന്‍ വിജയം നേടി.
"മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയാണ്" രശ്മികയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം.!
ശിവകാര്‍ത്തികേയന്‍റെ 'അമരന്‍' മേജര്‍ മുകുന്ദിന്‍റെ ബയോപിക്; ആരാണ് മേജര്‍ മുകുന്ദ് വരദരാജന്‍?