'കംപ്ലീറ്റ് ആക്ടറിന് പിന്നില്‍ വേറെ ഒരു വാക്കുണ്ട്', എതിര്‍പ്പ് വ്യക്തമാക്കി മോഹൻലാല്‍

മോഹൻലാല്‍ നിലപാട് വ്യക്തമാക്കുന്നതിന്റെ അഭിമുഖത്തിന്റെ വീഡിയോ പ്രചരിക്കുകയുമാണ്.

Nobody complete Malayalam legend film actor Mohanlals response out hrk

മോഹൻലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്നാണ് സിനിമാ ആസ്വാദകര്‍ വിശേഷിപ്പിക്കാറുള്ളത്. മോഹൻലാലിന്റെ വെബ്‍സൈറ്റും ആ പേരിലാണ്. എന്നാല്‍ അങ്ങനെ വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് പറയുകയാണ് മോഹൻലാല്‍. നടനെന്നത് പൂര്‍ണനല്ലെന്നാണ് മോഹൻലാല്‍ അഭിപ്രായപ്പെടുന്നത്.

ഒരു അഭിമുഖത്തിലാണ് നടൻ മോഹൻലാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആരോ നല്‍കിയ ഒരു പേരാണ്. അതിന് പിന്നില്‍ ഒരു 'ഇൻ' (IN) ഉണ്ട് എന്നും അഭിപ്രായപ്പെടുന്നു നടൻ മോഹൻലാല്‍. Incomplete എന്നാണ്.  ഒന്നും പൂര്‍ണമല്ല. കംപ്ലീറ്റ് ആക്ടറെന്നത് ഒട്ടും ശരിയല്ല. ഞാൻ ശരിക്കും അതിന് എതിരാണ്. ഒരു നടന് ഓരോ ദിവസവും എന്തായാലും പുതിയതാണ് എന്നും വ്യക്തമാക്കുകയാണ് മോഹൻലാല്‍.

ബറോസ് മലയാളമാകെ കാത്തിരിക്കുന്ന ചിത്രമാണ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയിലെ ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു. 
മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. ഇസബെല്ലാ എന്ന ഗാനം പാടിയതും ചിത്രത്തിലെ നായകൻ മോഹൻലാലാണ്.  മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. നാളെയാണ് ബറോസ് പ്രദര്‍ശനത്തിന് എത്തുക. 

മോഹൻലാലിന്റെ ബറോസ് ത്രീഡി ചിത്രമാണ്. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ മാര്‍ക്കോ? ചിത്രം ഉറപ്പിച്ചോ ആ സുവര്‍ണ സംഖ്യ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios