കൗഗേളായി വന്ന ഈ പെണ്‍കുട്ടിയെ പിടികിട്ടിയോ; പുതിയ അഭിനേയത്രിയെ കണ്ട് അത്ഭുതപ്പെട്ട് ലോകം !

മെയ് 30 ന് യുഎസിൽ പീക്കോക്ക് വഴിയും യുകെയിലെ ചാനൽ 4 ലും ഷോ പ്രദര്‍ശിപ്പിക്കും.

Nobel laureate Malala Yousafzai makes acting debut in We Are Lady Parts season 2 cowgirl look goes viral vvk

ലണ്ടന്‍: നോബൽ സമ്മാന ജേതാവും പ്രശസ്ത പാകിസ്ഥാൻ ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌സായി അഭിനയ രംഗത്തേക്ക്. പീക്കോക്കിന്‍റെ ഹിറ്റ് സീരീസായ വീ ആർ ലേഡി പാർട്‌സിന്‍റെ രണ്ടാം സീസണിൽ ശ്രദ്ധേയമായ ഒരു കൗഗേൾ ക്യാമിയോ റോളിലൂടെയാണ് മലാല  അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

മെയ് 30 ന് യുഎസിൽ പീക്കോക്ക് വഴിയും യുകെയിലെ ചാനൽ 4 ലും ഷോ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ജിയോ സിനിമ വഴി ഈ സീരിസ് ലഭ്യമാകും. മലാലയുടെ സീരിസിലെ വേഷത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫോട്ടോകൾ ഇതിനകം വൈറലായിട്ടുണ്ട്. ഒരു ക്ലാസിക് വെസ്റ്റേണ്‍ ലുക്കിലാണ് മലാലയെ ഇതില്‍ കാണാന്‍ സാധിക്കുന്നത്.

ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ നിദാ മൻസൂർ ആണ് ഷോ റണ്ണറും ഷോയുടെ രചിതാവും. വർക്കിംഗ് ടൈറ്റിൽ ടെലിവിഷനാണ് സീരിസിന്‍റെ നിര്‍മ്മാതാവ്. മലാലയുടെ അതിഥി വേഷം ഷോയുടെ കഥാപാത്രങ്ങളിലും  കഥാ സന്ദർഭങ്ങളിലും വലിയ ട്വിസ്റ്റ് ഉണ്ടാക്കുന്നതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. 

ഫസ്റ്റ്ലുക്ക് സംബന്ധിച്ച വോഗിന്‍റെ റിപ്പോര്‍ട്ടില്‍,  അഭിനയത്തിലേക്കുള്ള മലാലയുടെ കടന്നുവരവ് അവരുടെ പതിവ് പ്രവര്‍ത്തനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നും. തീര്‍ത്തും ആധുനികമായ ഒരു വേഷത്തിലാണ് മലാലയെന്നുമാണ് പറയുന്നത്.  അടുത്തിടെ വോഗിന് നൽകിയ അഭിമുഖത്തിൽ ലോകത്തെ പ്രചോദിപ്പിക്കാന്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെയാണ് അഭിനയത്തെയും കാണുന്നത് എന്ന് മലാല വ്യക്തമാക്കിയിരുന്നു. 

ഗ്ർർർ' സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും കുട്ടികൾക്ക് സമ്മാനിച്ച് ചാക്കോച്ചനും സുരാജും !

സ്വന്തം പേരില്‍ നിന്നും പിതാവിന്‍റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെ മകള്‍

Latest Videos
Follow Us:
Download App:
  • android
  • ios