ദ കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല, സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിനെതിരെയല്ലേയെന്നും കോടതി ആരാഞ്ഞു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. 

no stay order for the release of the kerala story film apn

തിരുവനന്തപുരം :  കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി. വിവാദപരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് ചരിത്ര സിനിമയല്ല. സാങ്കൽപികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും കോടതി പരാമർശിച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. 

കേരള സ്റ്റോറി സിനിമക്കതിരായ ഹര്‍ജി പരിഗണിക്കുന്ന വേളയിൽ നിര്‍ണായക പരാമര്‍ശങ്ങളാണ് കോടതിയിൽ നിന്നുമുണ്ടായത്. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്‍റെ  ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. 

വിവാദങ്ങള്‍ക്കിടെ 'ദി കേരള സ്റ്റോറി' എത്തി; പ്രദര്‍ശനങ്ങള്‍ റദ്ദാക്കി തിയറ്ററുകള്‍

'സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കും'; കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

 

 

Latest Videos
Follow Us:
Download App:
  • android
  • ios