സ്നൂപ്പ് ഡോഗ് പുകവലി നിര്‍ത്തിയോ; പ്രഖ്യാപനത്തിന് പിന്നിലെ സത്യം വെളിവായി.!

പൊതുവേദിയില്‍ മരുജുവാന ഉപയോഗം അടക്കം നടത്തുന്ന വ്യക്തിയാണ് സ്നൂപ്പ് ഡോഗ്. അതിനാല്‍ തന്നെ ഈ പ്രഖ്യാപനം വേഗം തന്നെ വൈറലായി. 

No Snoop Dogg isnt quitting smoking Heres why he's giving up smoke vvk

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത റാപ്പര്‍ സ്നൂപ്പ് ഡോഗ്  അപ്രതീക്ഷിത പ്രഖ്യാപനം കഴിഞ്ഞ വ്യാഴാഴ്ചയാണ് എത്തിയത്. താന്‍ പുകവലി നിര്‍ത്തുകയാണ് എന്നാണ് ഇദ്ദേഹം അറിയിച്ചത്. മാർത്ത സ്റ്റുവർട്ടിനൊപ്പം ഒരു ഉത്പന്നം പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു സ്നൂപ്പ് ഡോഗ് ഈ പ്രഖ്യാപനം നടത്തിയത്. പൊതുവേദിയില്‍ മരുജുവാന ഉപയോഗം അടക്കം നടത്തുന്ന വ്യക്തിയാണ് സ്നൂപ്പ് ഡോഗ്. അതിനാല്‍ തന്നെ ഈ പ്രഖ്യാപനം വേഗം തന്നെ വൈറലായി. 

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സോഷ്യൽ മീഡിയ പോസ്റ്റാണ് സ്നൂപ്പ് ഡോഗ് ഇട്ടത് "എന്റെ കുടുംബവുമായുള്ള വളരെ നീണ്ട സംഭാഷണത്തിനും ശേഷം, ഞാൻ പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ദയവായി ഈ സമയത്ത് എന്റെ സ്വകാര്യതയെ മാനിക്കുക.ഞാൻ പുകവലി ഉപേക്ഷിക്കുന്നു " അദ്ദേഹം അടിക്കുറിപ്പിൽ പറയുന്നു.

എന്നാല്‍ പുകവലി ഉപേക്ഷിക്കുന്നു എന്നതില്‍ കഞ്ചാവുമായി ബന്ധപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലുമോ എന്ന് സ്നൂപ് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. 

ക്യൂന്‍ ലത്തീഫ രാജ്ഞി, ജെനെ ഐക്കോ, മായ റുഡോൾഫ് ,ഐക്കോ ,മൈക്രോ ടിഡിഎച്ച് തുടങ്ങിയ പ്രമുഖര്‍ ഈ തീരുമാനത്തില്‍ സ്നൂപ്പ് ഡോഗിനെ പ്രശംസിച്ച് രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ പുകവലി വിട്ടുവെന്ന സ്നൂപ്പ് ഡോഗിന്‍റെ പ്രഖ്യാപനം തന്നെ ഒരു പ്രങ്കാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

പുകവലി ഉപേക്ഷിക്കുന്നു എന്നതില്‍ സ്നൂപ്പ് ഡോഗ് ഉദ്ദേശിച്ചത് സിഗിരറ്റോ, കഞ്ചാവോ അല്ലെന്നും അത് പുകയില്ലാത്ത തണുപ്പ് അകറ്റാനുള്ള  ഫയർ പിറ്റ് ബ്രാൻഡായ സോളോ സ്റ്റൗവാണ് ഉദ്ദേശിച്ചത് എന്നാണ് തിങ്കളാഴ്ച റാപ്പർ പ്രഖ്യാപിച്ചത്. അതായത് പുകവലി ഉപേക്ഷിച്ചു എന്നത് ഒരു പ്രൊഡക്ടിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു. എന്തായാലും സ്നൂപ്പ് ഡോഗിന്‍റെ ഈ പരസ്യം സമിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. 

ലിയോയുടെ ഒടിടി റിലീസ് മാറ്റിവച്ചു; കാരണം 'തിരിച്ചുവരവ്'

"ദി റെയിൽവേ മെന്‍"സീരിസ് റിലീസ് തടയണം: ഹര്‍ജി ഹൈക്കോടതി തള്ളി

Latest Videos
Follow Us:
Download App:
  • android
  • ios