ആര്‍സിബി ജേഴ്സില്‍ പണി കിട്ടി 500 കോടി നേടിയ ജയിലര്‍; ഒടുവില്‍‌ 'മാറ്റം വരുത്തി' തലയൂരി.!

അടുത്തിടെ ഹര്‍ജി സ്വീകരിച്ച ദില്ലി ഹൈക്കോടതി കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചിരുന്നു.അപ്പോള്‍ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായതായി കോടതിയില്‍ ആര്‍സിബി അറിയിച്ചു. 

No more RCB jersey in Jailer Delhi HC issues order filmmakers for removal vvk

ചെന്നൈ: സൂപ്പര്‍താരം രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാകുകയാണ് ജയിലര്‍‌. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം രണ്ടാഴ്ച കൊണ്ട് നേടിയിരിക്കുന്നത് 535 കോടിയാണ്. സമീപകാല ഹിറ്റ് എന്നതില്‍ നിന്നും എക്കാലത്തെയും തമിഴ് ഹിറ്റുകളുടെ നിരയിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം. 

എന്നാല്‍ അടുത്തിടെ ചിത്രം കോടതി കയറി. ഐപിഎല്‍ ടീം റോയല്‍‌ ചലഞ്ചേര്‍സ് ബെംഗലൂരുവിന്‍റെ നടത്തിപ്പുകാരാണ് ജയിലറിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. 'ജയിലർ' എന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിൽ, ഒരു വാടക കൊലയാളി  റോയല്‍‌ ചലഞ്ചേര്‍സ് ബെംഗലൂരുവിന്‍റെ ജേഴ്സി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല സ്ത്രീകളെ സംബന്ധിച്ച് മോശം ഡയലോഗും അയാള്‍ പറയുന്നുണ്ട്. 'ജയിലർ' ടീമിന് അവരുടെ ജേഴ്‌സി ഉപയോഗിക്കാനുള്ള അനുമതി ഇല്ലെന്നും ഈ രംഗം ആര്‍സിബി ബ്രാൻഡിനെ ബാധിക്കുമെന്നും ഡൽഹി ഹൈക്കോടതിയിൽ ആർസിബി നല്‍കിയ കേസില്‍ പറഞ്ഞിരുന്നു. 

അടുത്തിടെ ഹര്‍ജി സ്വീകരിച്ച ദില്ലി ഹൈക്കോടതി കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചിരുന്നു.അപ്പോള്‍ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായതായി കോടതിയില്‍ ആര്‍സിബി അറിയിച്ചു. ആര്‍സിബി ബ്രാന്‍റിന് പ്രശ്നം ഉണ്ടാക്കിയ രംഗം ഡിജിറ്റലായി മാറ്റുമെന്ന് 'ജയിലർ' നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തുവെന്നാണ് ആര്‍സിബി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സെപ്തംബർ ഒന്നിനകം മാറ്റം വരുത്തുമെന്ന് 'ജയിലർ' നിര്‍മ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു. മാറ്റം വരുത്തിയ ദൃശ്യങ്ങളുള്ള സിനിമമായിരിക്കും ടിവി, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സംപ്രേക്ഷണം ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ ഉറപ്പുനൽകി.

ഇരുവിഭാഗത്തിന്‍റെയും വാദത്തോടെ കേസ് തീര്‍പ്പാക്കിയതായി കോടതി പറഞ്ഞു. സെപ്തംബര്‍ 1 മുതല്‍ സീനില്‍ മാറ്റം വരുത്തണമെന്നും നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചു. 

കങ്കുവ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം, ആ സംഗീത സംവിധായകന്‍ എന്നെ വഞ്ചിച്ചു:വെളിപ്പെടുത്തി ബാല

ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios