മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ബാദുഷ
ദോഹ – ഖത്തര്‍ കേന്ദ്രീകരിച്ച് ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെയും ലാല്‍ മീഡിയ ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവരുടെ പേരിലും ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞുവെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവില്‍ ഇല്ലെന്നും ബാദുഷ
കൊച്ചി: നടൻ മമ്മൂട്ടിയുടെയും(Mammootty) ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എന്‍.എം. ബാദുഷ(N.M. Badusha). ദോഹ – ഖത്തര്‍ കേന്ദ്രീകരിച്ച് ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെയും ലാല്‍ മീഡിയ ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവരുടെ പേരിലും ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞുവെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവില്‍ ഇല്ലെന്നും ബാദുഷ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ബാദുഷ ഇക്കാര്യം അറിയിച്ചത്.
ബാദുഷയുടെ വാക്കുകൾ
ദോഹ - ഖത്തർ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വർഷത്തോളമായി മമ്മൂക്കയുടെയും ലാൽ മീഡിയ ലാൽ,ലാൽ ജൂനിയർ, എന്നിവരുടെ പേരിലും ഒഡീഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികൾ നടക്കുന്നതായി അറിഞ്ഞു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവിൽ ഇല്ല. ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാൽ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിൻ്റെ പേരിൽ നടന്ന പണമിടപാടുകളിൽ അവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിൽ ആരും പോയി വീഴാതിരിക്കുക.
Mammootty : 'ഫാൻ ബോയ്സ് മമ്മൂക്കയെ കാണാൻ എത്തിയപ്പോൾ'; ചിത്രങ്ങൾ വൈറൽ
സിബിഐ സീരീസിന്റെ അഞ്ചാം ഭാഗവും പുഴുവുമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. റത്തീനയായിരുന്നു പുഴുവിന്റെ സംവിധാനം. നെഗറ്റീവ് ഷെഡിലുള്ള മമ്മൂട്ടി കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'പുഴു'. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട'യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് 'പുഴു'. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ 'പുഴു'വിന്റെ ഭാഗമായി എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.
ടൊവീനോയും കല്യാണിയും ഒന്നിക്കുന്ന 'തല്ലുമാല' ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും