നിവിൻ പോളിയുടെ ആദ്യ വെബ്സീരിസ് 'ഫാർമ' ഡിസ്നി ഹോട്ട്സ്റ്റാറിൽ

ഫാർമ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിൻ പോളിയാണ്.

Nivin Pauly web series pharma to stream on Disney hotstar

കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ വെബ് സീരീസുകൾക്ക് ശേഷം പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഡിസ്‌നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്. ഫാർമ എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നിവിൻ പോളിയാണ്.

ഉണ്ട, ജെയിംസ് ആൻഡ് അലീസ്, ഇവിടെ, പോക്കിരി സൈമൺ, ബൈസിക്കൽ തീവ്സ്, എന്നീ ചിത്രങ്ങൾ നിർമിച്ചിട്ടുള്ള കൃഷ്ണൻ സേതുകുമാറിന്റെ Disney hotstar-ന് വേണ്ടിയുള്ള പ്രൊജക്റ്റ്‌ ഉടൻ തന്നെ സ്ട്രീമിങ് ആരംഭിക്കും. 1000 ബേബീസിന് ശേഷമെത്തുന്ന മലയാളത്തിലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സിരീസാണിത്.

​ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 55-ാം എഡിഷനിൽ ഫാർമ വെബ് സീരിസിന്റെ വേൾഡ് പ്രീമിയറിൽ സീരിസിലെ നടി, നടന്മാരായ നരേൻ, ശ്രുതി രാമചന്ദ്രൻ, രജിത് കപൂർ, ആലേഖ് കപൂർ,വീണ നന്ദകുമാർ, മുത്തുമണി തുടങ്ങിയവരും വെബ് സീരിസിലെ ടെക്‌നിഷ്യന്മാരും റെഡ് കാർപ്പറ്റിൽ പങ്കെടുത്തു. കഥയിലെ പുതുമ നിറഞ്ഞ ആവിഷ്കാരം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ചലച്ചിത്ര മേളയിൽ മികച്ച അഭിപ്രായമാണ് ഫാർമക്ക് ലഭിച്ചത്. ഒരു സാധാരണ സെയിൽസ്മാന്റെ ജീവിതത്തിലൂടെയാണ് ഫാർമയുടെ കഥ വികസിക്കുന്നത്.

ഫൈനൽസ് എന്ന ചിത്രമൊരുക്കിയ പി ആർ അരുൺ ആണ് ഫാർമ വെബ് സീരീസ് സംവിധാനം ചെയ്തത്. നൂറോളം കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫാർമയിലേക്കെത്തിയേതെന്ന് സംവിധായകൻ പി ആർ അരുൺ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ വെബ് സീരിസ് തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.നിവിൻ പൊളിക്ക് പുറമെ രജിത് കപൂർ, ആലേഖ് കപൂർ, നരേൻ, ബിനു പപ്പു, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് സീരിസിൽ.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ കാസ്റ്റിങ് വിവേക് അനിരുദ്ധ്.കൊച്ചി, തൃശൂർ, പാലക്കാട്‌, ഒറ്റപ്പാലം, ഹൈദരാബാദ്, മുംബൈ, ഡൽഹി, അമൃത് സർ എന്നിവയായിരുന്നു വെബ് സീരിസിന്റെ പ്രധാന ലൊക്കേഷനുകൾ. പി ആർ ഓ അരുൺ പൂക്കാടൻ

Latest Videos
Follow Us:
Download App:
  • android
  • ios