'രാമചന്ദ്ര ബോസ്& കോ'യും ഓണത്തിന്, ചിത്രത്തിന്റെ റിലീസറിയിച്ച് നിവിൻ പോളി

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രവും ഓണത്തിന്.

Nivin Pauly starrer new film Ramachandra Boss And Co to release on this Onam hrk

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് 'രാമചന്ദ്ര ബോസ് കോ'. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് 'രാമചന്ദ്ര ബോസ്& കോ'. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും. നിവിൻ പോളിയുടെ ഓണം റിലീസ് ചിത്രമായിരിക്കും 'രാമചന്ദ്ര ബോസ്& കോ'.

ഓണത്തിനായിരിക്കും റിലീസെന്ന് അറിയിച്ച് നിവിൻ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത, ആർഷ  തുടങ്ങിയവരും വേഷമിടുന്നു. വിഷ്‍ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതം.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും പങ്കാളിയാകുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രകാശൻ. ലൈൻ പ്രൊഡ്യൂസേഴ്‍സ് സന്തോഷ് കൃഷ്‍ണൻ, ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ.

പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. ഗാനരചന നിര്‍വഹിക്കുന്നത് സുഹൈല്‍ കോയ. സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ്. മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം ഡിസൈൻ മെൽവി ജെ, ജുനൈദ് മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, കൊറിയോഗ്രഫർ ഷോബി പോൾരാജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് ബിമീഷ് വരാപ്പുഴ, വിഎഫ്എക്സ്  പ്രോമിസ്, അഡ്‍മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് അരുൺ, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ ശബരി എന്നിവരാണ്.

Read More: രഘുനാഥ് പലേരിയുടെ റൊമാന്റിക്ക് കോമഡി, സംവിധാനം ഷാനവാസ് കെ ബാവക്കുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios