അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി എത്തുക ഈ ലുക്കില്‍; വന്‍ തിരിച്ചുവരവിന് താരം

ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്

nivin pauly location pic viral haneef adeni np 42 uae nsn

സമീപകാലത്ത് തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മലയാളത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിയ താരങ്ങളിലൊരാളാണ് നിവിന്‍ പോളി. അവയില്‍ പലതും നല്ല ചിത്രങ്ങളെന്ന് നിരൂപക പ്രശംസ നേടിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. ഇപ്പോഴിതാ താന്‍ മാസ് പരിവേഷത്തില്‍ എത്തുന്ന ഒരു ചിത്രത്തിലാണ് നിവിന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിവിന്‍ പോളിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. 

ഒരു ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ഡ്രെസ്സിംഗും സണ്‍ ഗ്ലാസും ഒക്കെയായി ഇരിക്കുന്ന നിവിന്‍ പോളിയാണ് പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് യുഎഇയില്‍ ആണ്. ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ജനുവരി 20ന് ആണ് സിനിമയുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ ഫിലിമോഗ്രഫിയിലെ 42-ാമത്തെ ചിത്രമാണിത്.

 

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.

ALSO READ : 'ബ്രഹ്‍മപുരത്ത് എന്തെങ്കിലും ചെയ്യണ്ടേ? പൂനെയില്‍ നിന്ന് എത്തിയതിന് പിറ്റേന്ന് മമ്മൂക്കയുടെ വിളി വന്നു'

Latest Videos
Follow Us:
Download App:
  • android
  • ios