നിത്യാ മേനൻ ചിത്രം '19(1)(എ)' മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായെത്തിയത്.

 

Nithya Menan film 19 1 a to be screened at Moscow international film festival hrk

ഇന്ദു വി എസ് സംവിധാനം ചെയ്‍ത  '19(1)(എ)' നാല്‍പത്തിയഞ്ചാം മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിചിതവും പ്രാദേശികവുമായ ഒരു കഥാപരിസരത്തിലേക്കു സാമൂഹ്യ-രാഷ്ട്രീയ പ്രസക്തമായ  പ്രമേയം സ്ത്രീപക്ഷ കോണിലൂടെ തീവ്രമായും തന്മയത്വത്തോടെയും ആവിഷ്‍കരിച്ച 19(1)(എ) എന്ന ചിത്രം ഇക്കഴിഞ്ഞ ഐഎഫ്എഫ്‍കെയിൽ ഫിപ്രെസ്ക്കി പുരസ്‌കാരം നേടിയിരുന്നു. കേരളത്തിലെ ചെറുതും വലുതുമായ നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്‍തിരുന്നു. ഇന്ദു വി എസിന്റെ ചിത്രത്തില്‍ വിജയ് സേതുപതിയും നിത്യാ മേനനുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

കഥയുടെ പുതുമയിലും അതിന്റെ ചലച്ചിത്ര സാധ്യതകളിൽ നമ്മെ വിശ്വസിപ്പിക്കുന്ന സംവിധായികയോടും തോന്നുന്ന ആത്മവിശ്വാസത്തിലാണ് നമ്മൾ പല സിനിമകളും ഏറ്റെടുക്കുന്നത്. ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും, ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ പേർക്കും ലഭിക്കുന്ന അംഗീകാരവും കൂടിയാണ് മോസ്കോയിലേക്കുള്ള ചിത്രത്തിന്റെ ക്ഷണം എന്ന് അഭിനേത്രി നിത്യാ മേനൻ പറഞ്ഞു. 2022 ജൂലൈയിൽ ഡിസ്‍നി ഹോട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിരൂപകരുടെ പ്രശംസ ലഭിച്ചിരുന്നു. തന്റെ ആദ്യ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷവും അഭിമാനവും ഒപ്പം കൂടെ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരോടും നിർമ്മാതാക്കളോടും അഭിനേതാക്കളോടും ഉള്ള നന്ദി കൂടി ഉള്ളിൽ നിറയുന്നുണ്ട്. എല്ലാത്തിലുമുപരി, വീണ്ടും ഒരു പുതിയ കാഴ്‌ചക്കാരിലേക്ക്, മോസ്‌ക്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെ സിനിമ എത്തുന്നു എന്നത് പ്രതീക്ഷ തരുന്ന കാര്യവുമാണ് എന്ന് സംവിധായിക ഇന്ദു വി എസ്  അഭിപ്രായപ്പെട്ടു.

പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഇന്ദു വി എസാണ് ചിത്രത്തിന്റെ തിരക്കഥയും. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ് ആണ്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവേല്‍, ദീപക് പറമ്പോല്‍, അഭിഷേക് രവീന്ദ്രൻ, അതുല്യ, ശ്രീലക്ഷ്‍ണി, ആര്യ കെ സലിം എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റോ ജോസഫ് നിർമിച്ച 'മാലിക്', 'ടേക്ക് ഓഫ്' തുടങ്ങിയവും ഇതിനു മുമ്പ് വിഖ്യാത അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

Read More: മിസ് കേരള തനിക്ക് ഒന്നുമല്ലെന്ന് നാദിറ, തര്‍ക്കിച്ച് സെറീനയും

Latest Videos
Follow Us:
Download App:
  • android
  • ios