രാമനായി രൺബിർ, സീതയാകാൻ ആലിയ; രാവണൻ യാഷോ ! പുതിയ സിനിമ വരുന്നു
സായ് പല്ലവി ആകും ചിത്രത്തിൽ സീത ആകുക എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
രാമായണത്തെ ആസ്പദമാക്കിയുള്ള പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 16ന് സിനിമ തിയറ്ററിൽ എത്തും. ഇതിനിടെ രാമയണവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് വിവരം.
ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായിക കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. രൺബിർ ആണ് രാമനാകുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ സുമിത് ഖേഡൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലപ്പോൾ രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷ് ആയിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. യാഷുമായി ചർച്ച നടക്കുക ആണെന്നാണ് വിവരം. നേരത്തെ സായ് പല്ലവി ആകും ചിത്രത്തിൽ സീത ആകുക എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
മഹേഷ് ബാബു, ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, യാഷ് തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സമീപിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സീതയുടെ വേഷം ചെയ്യാൻ ആദ്യം ദീപിക പദുക്കോണിനെ സമീപിച്ചതായും രാവണന്റെ വേഷത്തിനായി ഹൃത്വിക് റോഷനെയും സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്.
ഹണി റോസിന്റെ വരവ് ആഘോഷമാക്കി അയർലന്റ്; സെൽഫി എടുത്ത് മന്ത്രി, വൈറൽ
അതേസമയം, റിലീസിന് മുന്‍പ് ബജറ്റിന്‍റെ 85 ശതമാനവും ആദിപുരുഷ് തിരിച്ചുപിടിച്ചെന്നാണ് വിവരം. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..