സംവിധായകൻ വെട്രിമാരൻ എൻഎഫ്ആർ ഗ്ലോബൽ അക്കാദമി അവാർഡ് ജൂറി ചെയർമാന്‍
അവാർഡ് ജൂറി ചെയർമാൻ സ്ഥാനത്തേക്കുള്ള വെട്രിമാരന്റെ വരവ് അറിയിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് എൻഎഫ്ആർ ഗ്ലോബൽ അക്കാദമി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
കൊച്ചി: നിയോ ഫിലിം റിപ്പബ്ലിക് (NFR) ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ അക്കാദമി അവാർഡ് നിര്‍ണ്ണയിക്കുന്ന ജൂറി ചെയര്‍മാനായി പ്രശസ്ത തമിഴ് സംവിധായകന്‍ വെട്രിമാരന്‍ എത്തും. ആടുകളം, വിസാരണൈ, അസുരൻ തുടങ്ങി നിരവധി നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധായകനായ വെട്രിമാരൻ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
അവാർഡ് ജൂറി ചെയർമാൻ സ്ഥാനത്തേക്കുള്ള വെട്രിമാരന്റെ വരവ് അറിയിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് എൻഎഫ്ആർ ഗ്ലോബൽ അക്കാദമി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. അതേ സമയം ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ അക്കാദമി അവാർഡുകൾക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, അനിമേഷൻ ഫിലിമുകൾ എന്നീ വിഭാഗങ്ങളിലായി ആണ് സബ്മിഷൻ. 8 ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകൾ ആണ് വിജയികളെ തേടിയെത്തുന്നത്.
വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ഇതുവരെ ലഭിച്ചതെന്നാണ് സംഘാടകർ അറിയിക്കുന്നത് . ഫെസ്റ്റിവൽ സംബന്ധമായ എല്ലാ പ്രവർത്തനങ്ങള്‍ക്കുമായി ലോഞ്ച് ചെയ്ത ഒഫീഷ്യൽ വെബ്സൈറ്റ് വഴി ആയിരിക്കും പ്രവേശനം. ഫിലിം മേക്കഴ്സിന് അവരുടെ ചലച്ചിത്രങ്ങൾ എന്‍ എഫ് ആര്‍ ഗ്ലോബൽ അക്കാദമി അവാർഡുകൾക്ക് https://nfrkochifestival.com/register/ എന്ന ലിങ്ക് വഴി സമർപ്പിക്കാവുന്നതാണ്.
എന്‍എഫ്ആര്‍ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന ഒരു ഇവെന്‍റ് ആണ്. കൊച്ചിയിലെ താജ് വിവാന്തയിൽ കല, സംസ്കാരം, സിനിമാറ്റിക് മികവ് എന്നിവയിൽ മൂന്ന് ദിവസത്തെ ഗ്രാൻഡ് സമ്മിറ്റ് ആയി പരിപാടി സമാപിക്കും. ഫെസ്റ്റിവലിൽ ഏഴ് വ്യത്യസ്ത ശൃംഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ എന്‍എഫ്ആര്‍ ഗ്ലോബൽ ഫിലിം പിച്ച് ഫെസ്റ്റിവൽ, എന്‍എഫ്ആര്‍ ഇൻഡസ്ട്രി ഇൻവെസ്റ്റേഴ്സ് ഇൻക്യുബേറ്റർ (Incube), എന്‍എഫ്ആര്‍ ഗ്ലോബൽ ഫിലിം കോൺക്ലേവ്‌സ്, 48 ഫിലിം മേക്കിങ് എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി, ഫെസ്റ്റിവൽ വാട്സാപ് നമ്പർ +919048955441 എന്നതിൽ ബന്ധപ്പെടുക അല്ലെങ്കിൽ festivalcoordinator@nfrkochifestival.com എന്ന ഇമെയിൽ വഴി ബന്ധപ്പെടുക. ഔദ്യോഗിക വെബ്സൈറ്റ് nfrkochifestival.com സന്ദർശിക്കുകയും ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരുകയും ചെയ്യുക. സബ്‌മിഷൻസ് ആഗസ്റ്റ് 15 വരെ മാത്രം.
എൻഎഫ്ആർ കൊച്ചി ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു; 8 ലക്ഷം സമ്മാനം
'നിങ്ങള്‍ക്കിത് നാണക്കേടാണ്': ഷാരൂഖിന് വ്യാപക വിമര്‍ശനം - വീഡിയോ വൈറല്‍