പുതിയ നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്ര രംഗത്ത് വഴികാട്ടിയാകാന്‍ എന്‍എഫ്ആര്‍ ഫിലിംഇൻക്യൂബ്

ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടന്നുവരുന്നവർക്ക് വ്യവസായത്തെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകരുക എന്ന ലക്ഷ്യത്തോടെ എൻഎഫ്ആർ ഫിലിംഇൻക്യൂബ് പ്രവർത്തനമാരംഭിച്ചു. 

NFR Filmincube Opens Doors to Aspiring Film Producers

കൊച്ചി: ചലച്ചിത്ര നിർമ്മാണരംഗത്തേയ്ക്ക് കടന്നുവരുന്നവർക്ക് സിനിമാ വ്യവസായത്തെക്കുറിച്ച് സമഗ്രമായ അറിവ് പകരുക എന്ന ലക്ഷ്യത്തോടെ എൻഎഫ്ആർ ഫിലിംഇൻക്യൂബ് പ്രവർത്തനമാരംഭിച്ചു. കൊച്ചിയിലെ നിയോ ഫിലിം സ്ക്കൂളിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷൻ മേളയായ എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാണ് ഫിലിംഇൻക്യൂബ്.

കേരള മാനേജ്മെന്റ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്ക്കൂൾ എക്സിക്യൂട്ടീവ് ചെയർമാനും ഖത്തർ ബിർളാ പബ്ലിക്ക് സ്ക്കൂൾ ഫൗണ്ടർ ചെയർമാനും ഡയറക്ടറുമായ ഡോ. മോഹൻ തോമസ് ഫിലിംഇൻക്യൂബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകനും ഫിലിം ഫെസ്റ്റിവൽ ചെയർമാനുമായ ശ്രീ. സിബി മലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 "ഷെയിംലസ്' എന്ന വിഖ്യാത ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീമതി. ദീപ്തി ചൗള രാജ്യാന്തരതലത്തിലുള്ള ചലച്ചിത്ര നിർമ്മാണത്തിലെ തന്റെ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു. എൻഎഫ്ആർ ഫിലിം ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് കമ്മറ്റി ചെയർപേഴ്സൺ ഡോ. ബീന ഉണ്ണിക്കൃഷ്ണൻ, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ലിയോ തദേവൂസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സിനിമയോടുള്ള താൽപര്യത്തെ അനുയോജ്യമായ ഒരു പ്രൊഫഷനായും ബിസിനസായും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫിലിംഇൻക്യൂബിന്റെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ ഒാരോ ഫിലിം പ്രോജക്റ്റിനെയും ഒരു ബിസിനസ് മോഡൽ ആയിട്ടാണ് ഫിലിംഇൻക്യൂബിൽ പരിചയപ്പെടുത്തുന്നത്. 

സിനിമ നിർമ്മാണം, നിക്ഷേപതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾ, അനുഭവസമ്പന്നരായ ചലച്ചിത്ര പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ എന്നിവ ഫിലിംഇൻക്യൂബിന്റെ പ്രത്യേകതകളാണ്. നിയോ ഫിലിം സ്ക്കൂളിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജെയ്ൻ ജോസഫിന്റെ വാക്കുകളിൽ പറഞ്ഞാൽ ഇന്ന് ലോകത്തിലെ ഏറ്റവും ലാഭകരമായ ഒരു ബിസിനസാണ് ചലച്ചിത്ര നിർമ്മാണം. എന്നാൽ ഇടപാടുകളിൽ സുതാര്യതയും അറിവിന്റെ ശരിയായ വിനിമയവും ആവശ്യമാണ്. ഇൗ അന്തരമാണ് ഫിലിംഇൻക്യൂബ് വഴി നികത്താൻ ശ്രമിക്കുന്നത്.

തുടക്കം എന്ന നിലയിൽ ഷോർട്ട് ഫിലിം പ്രോജക്റ്റുകളിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള നിർമ്മാതാക്കൾക്ക് കലാപരവും വാണിജ്യപരവുമായി ഏറ്റവും മൂല്യമുള്ള സ്ക്രിപ്റ്റുകൾ ലഭ്യമാക്കും. പ്രശസ്ത സംവിധായകൻ ശ്രീ. മഹേഷ് നാരായണൻ ഷേണായിസ് തീയേറ്ററിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ച എൻഎഫ്ആർ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിൽ നിന്ന് തെരഞ്ഞെടുക്കപെടുന്ന സ്ക്രിപ്റ്റുകൾ ആകും ഇവ.

മൂന്ന് മാസം നീണ്ടുനിൽക്കുന്ന എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒക്ടോബറിൽ കൊച്ചി താജ് വിവാന്തയിൽ വച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഗ്രാന്റ് സമ്മിറ്റോടെ സമാപിക്കും. ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചലച്ചിത്രതാരം ശ്രീ. പൃഥ്വിരാജ് സുകുമാരൻ നിർവ്വഹിച്ചിരുന്നു.

ഫിലിംഇൻക്യൂബിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് +919048955441 എന്ന നമ്പറിൽ ഫിലിം ഫെസ്റ്റിവൽ ഓഫീസുമായി ബന്ധപ്പെടാം. ഫെസ്റ്റിവലിനെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും എൻഎഫ്ആർ കൊച്ചി ഫെസ്റ്റിവൽ എന്ന സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.

സംവിധായകൻ വെട്രിമാരൻ എൻഎഫ്ആർ ഗ്ലോബൽ അക്കാദമി അവാർഡ് ജൂറി ചെയർമാന്‍

എൻഎഫ്ആർ കൊച്ചി ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു; 8 ലക്ഷം സമ്മാനം

Latest Videos
Follow Us:
Download App:
  • android
  • ios