'നീല രാത്രി', ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഒരു സിനിമ
ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രീകരിക്കുന്ന സിനിമയാണ് 'നീല രാത്രി'.
ഇന്ത്യയിലെ മിക്ക ഭാഷകളിലും ചിത്രീകരിക്കുന്ന ഒരു സിനിമയ്‍ക്ക് തുടക്കമാകുന്നു. നീല രാത്രി എന്ന സിനിമയാണ് എല്ലാ ഭാഷകളിലും ചിത്രീകരിക്കുന്നത്. അശോക് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യര്‍, ജയരാജ് വാര്യര്‍, ഹിമ ശങ്കര്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
അശോക് നായര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കല മനു ജഗത്.
ടു ടെൻ എന്റര്‍ടെയ്‍ൻമെന്റ്സ്, ഡബ്ള്യൂ ജെ പ്രൊഡക്ഷൻസ് എന്നീ ബാനറില്‍ അനൂപ് വേണുഗോപാല്‍, ജോബി മാത്യു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.