വമ്പൻ ഹിറ്റായ സൂക്ഷ്‍മദര്‍ശിനി ഇനി ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?
നസ്രിയയുടെ സൂക്ഷ്‍മദര്‍ശിനി ഇനി ഒടിടിയിലേക്ക്.
മലയാളത്തിന്റെ നസ്രിയ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തി. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്.
ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക. എന്നാല്‍ എപ്പോഴായിരിക്കും ബേസില്‍ ചിത്രം ഒടിടിയില്‍ എത്തുക എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം ആണ് സൂക്ഷ്‍മദര്‍ശിനി. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായപ്പോള്‍ 50 കോടി ക്ലബിലുമെത്തിയിരുന്നു സൂക്ഷ്‍മദര്‍ശിനി എന്നാണ് റിപ്പോര്‍ട്ട്.
ബേസിലിന്റെയും നസ്രിയയുടെയും സൂക്ഷ്‍മദര്‍ശിനി ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നത്. സൂക്ഷ്‍മദര്‍ശിനി പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം ആണ് എന്നതും പ്രധാന പ്രത്യേകതയാണ്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റുമുണ്ടെന്നത് ചിത്രത്തില്‍ ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.
ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ലെന്നും ബേസില്‍ ജോസഫ് വ്യക്തമാക്കുന്നു. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍", ബേസില്‍ സൂചിപ്പിക്കുന്നു. 'ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍' എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്‍മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസില്‍ ജോസഫും ചിത്രത്തില്‍ എത്തിയിരിക്കുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
Read More: സ്‍ത്രീകള്‍ മാത്രമുള്ള ഒരു സിനിമ- 'വിക്ടോറിയ'യുടെ കഥയുമായി ശിവരഞ്‍ജിനി ഐഎഫ്‍എഫ്‍കെയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക