Nayanthara And Vignesh Shivan : നെറുകയിൽ സിന്ദൂരവുമായി നയൻതാര; വിഘ്നേഷുമായുള്ള വിവാഹം കഴിഞ്ഞു?
മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. ഇതില്‍ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.
തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയന്‍താരയും (Nayanthara) വിഘ്‍നേഷ് ശിവനും (Vignesh Shivan). ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ക്ഷേത്ര ദർശനം നടത്തുന്ന ഇരുവരുടെയും വീഡിയോയാണ് ഈ റിപ്പോർട്ടുകൾക്ക് പിന്നിൽ. നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു.
'കാതുവാക്കിലെ രണ്ടു കാതല്‍' ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ സാമന്തയും നായികയാണ്.
മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയന്‍താരയാണ്. ഇതില്‍ പൃഥ്വിരാജ് നായകനാവുന്ന ഗോള്‍ഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.
അതേസമയം, തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരില്‍ ഒന്നാമതാണ് നയന്‍താരം. അഞ്ച് മുതൽ ആറ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ഫാമിലി മാന്‍ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ഗാനരംഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബാഹുബലിയിലൂടെ താരമൂല്യം ഉയർന്ന അനുഷ്ക ശർമയും ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പൂജ ഹെഗ്ഡെ, രശ്മിക മന്ദാന,കാജൽ അഗർവാൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് നായികമാർ.
'മുണ്ടുടുത്ത് കുറേ റിഹേഴ്‍സലുകൾ ചെയ്‍തു', 'അമ്മിണി അയ്യപ്പനാ'യതിനെ കുറിച്ച് ശ്രീവിദ്യ
'ഇത് 2022 ആണ്, ഇനിയെങ്കിലും സ്വയം മെച്ചപ്പെടാൻ നോക്കൂ'; വിമർശകരോട് സാമന്ത
തെന്നിന്ത്യൻ സിനിമകളിലെ താരസുന്ദരിയാണ് സാമന്ത(Samantha Ruth Prabhu). ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സാമന്ത പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. പുഷ്പയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ സാമന്തയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സാമന്ത കുറിക്കുന്നു. ഇനിയെങ്കിലും സ്ത്രീകളെ വിലയിരുത്താതെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത സ്റ്റോറിയിലൂടെ ആവശ്യപ്പെടുന്നു. ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ താരം പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ സാമന്ത ധരിച്ച പച്ച നിറത്തിലുള്ള ഗൗണിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമായിരുന്നു താരത്തിന്റെ സ്റ്റോറി.
സാമന്തയുടെ വാക്കുകൾ
ഒരു സ്ത്രീയെന്ന നിലയില്‍ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്കറിയാം. സ്ത്രീകളെ പല തരത്തില്‍ വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേ. ആ വിലയിരുത്തലുകള്‍ ഉള്ളിലേക്ക് തിരിച്ച് സ്വയം വിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം.