കമല്‍ഹാസന്‍ ചിത്രത്തിന് പിന്നാലെ അടുത്ത നിര്‍ണ്ണായക തീരുമാനം നയന്‍താര ചിത്രത്തിനോ; പുതിയ അപ്ഡേറ്റ്?
നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവര്‍ അണിനിരക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രം 'ദ ടെസ്റ്റ്' റിലീസിന്
ചെന്നൈ: ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് ദ ടെസ്റ്റ്. ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നതാണ് പുറത്തുവന്ന വാര്‍ത്ത. വന്‍ താര നിരയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. നേരത്തെ മെയ് മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
ചിത്രത്തിന്‍റെ രചനയും ശശികാന്തിന്‍റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്‍റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍.
ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍.
എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം തീയറ്റര്‍ റിലീസിന് പകരം നേരിട്ട് ഒടിടിയില്‍ എത്തുന്നു എന്നാണ് വിവരം. നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം എത്തുക എന്നാണ് സൂചന. എന്നാല്‍ റിലീസ് തീയതി സംബന്ധിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യന്‍ 3 നേരിട്ട് ഒടിടി റിലീസ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ തമിഴ് പടവും നേരിട്ട് ഒടിടി റിലീസാകാന്‍ പോകുന്നു എന്ന വിവരം വരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസായ വിവാദ ചിത്രമായ അന്നപൂര്‍ണിക്ക് ശേഷം 2024 ല്‍ ഇതുവരെ നയന്‍താര ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല.
പരാജയമായ ഇന്ത്യന്‍ 2വിന് ശേഷം ഇന്ത്യന്‍ 3 ഇറക്കാന്‍ അറ്റക്കൈ പ്രയോഗത്തിന് അണിയറക്കാര്‍ !