നയന്‍താര തെലുങ്ക് സിനിമയോട് നോ പറയുന്നു; പിന്നിലെ കാരണം ഇതാണ്

ജവാന്‍ ചിത്രത്തിന് മികച്ച കളക്ഷനും അഭിപ്രായം നേടുമ്പോള്‍ ചിത്രത്തിലെ നര്‍മദ എന്ന നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. 

nayanthara says no to telugu movies vvk

ചെന്നൈ: ജവാന്‍ എന്ന ചിത്രം വന്‍ വിജയമായതിന് പിന്നാലെ നയന്‍താരയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള സംസാരം. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്ന നയന്‍താരയ്ക്ക് ഷാരൂഖ് ഖാന്‍റെ നായികയായി എത്തിയ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന്‍റെ വിജയം സമ്മാനിക്കാന്‍ പോകുന്നത് വലിയ അവസരങ്ങളാണ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ താര പട്ടികയില്‍ ഷാരൂഖിനെ പിന്തള്ളി ഒന്നാം സ്ഥാനത്തും എത്തിയിരുന്നു നയന്‍താര.

ജവാന്‍ ചിത്രത്തിന് മികച്ച കളക്ഷനും അഭിപ്രായം നേടുമ്പോള്‍ ചിത്രത്തിലെ നര്‍മദ എന്ന നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. അടുത്തകാലത്തെ രീതിയില്‍ മാറി മികച്ച ആക്ഷനും, അത്യവശ്യം ഗ്ലാമറും ഒക്കെ നയന്‍സ് ചെയ്തിട്ടുണ്ട് എന്നത് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ലേഡി സൂപ്പര്‍താരത്തിന്‍റെ മൂല്യം കൂട്ടിയെന്നാണ് നിരൂപകര്‍ പറയുന്നത്. 

അടുത്ത പ്രൊജക്ട് ഏതെന്ന് നയന്‍താര വ്യക്തമാക്കിയില്ലെങ്കിലും സൂപ്പര്‍താരങ്ങളുടെ അടക്കം പ്രൊജക്ടുകള്‍ നയന്‍സിനായി പിന്നണിയില്‍ കാത്തുനില്‍ക്കുന്നു എന്നാണ് വിവരം. അതിനിടെയാണ് ഒരു വാര്‍ത്ത സിനിമ മേഖലയില്‍ പരക്കുന്നത്. ഇനിമുതല്‍ തെലുങ്ക് ചിത്രങ്ങള്‍ ചെയ്യില്ല എന്നാണ് നയന്‍താരയുടെ പുതിയ തീരുമാനം എന്നാണ് വിവരം. 

തമിഴില്‍ അടക്കം ഒരു കാലത്ത് പല പ്രശ്നങ്ങളുടെ പേരില്‍ ഇടവേള എടുത്ത സമയത്തും നയന്‍താര ടോളിവുഡിലാണ് ഹിറ്റുകള്‍ തീര്‍ത്തിരുന്നത്.  ഗോഡ്ഫാദറാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ റീമേക്കായിരുന്നു ചിത്രം. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷമായിരുന്നു നയന്‍താരയ്ക്ക്. എന്നാല്‍ ചിത്രം വലിയ വിജയം നേടിയില്ല. 

ഇതോടെ തെലുങ്കില്‍ നിന്നും വരുന്ന അവസരങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് വയ്ക്കാനാണ് നയന്‍സിന്‍റെ തീരുമാനം എന്നാണ് വിവരം. അതിനൊപ്പം തന്നെ ജവാന്‍ തുറന്ന അവസരങ്ങള്‍ മുതലാക്കാന്‍ തെലുങ്കിലേക്ക് അടുത്തൊന്നും നയന്‍സിന് ഡേറ്റ് നല്‍കാനുണ്ടാകില്ലെന്നാണ് സിനിമ രംഗത്തെ വര്‍ത്തമാനം. 

'ഭാരത് സ്റ്റാര്‍': കമന്‍റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

'ലക്ഷ്മി ചോദിച്ചത് 60,000' കൊടുക്കാന്‍ പറ്റിയത്': ലക്ഷ്മിപ്രിയയ്ക്ക് മറുപടി നല്‍കി സന്ദീപ് വചസ്പതി

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios