Nayanthara Vignesh Wedding Live Updates: വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായി

Nayanthara and Vignesh Shivan Wedding LIVE UPDATES

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന താരവിവാഹമാണ് നയന്‍താരയും വിഘ്നേഷ് ശിവനുമായുള്ളത്. എല്ലാ കാത്തിരിപ്പുകൾക്കും ഒടുവിൽ ഉത്തരവുമായി മഹാബലിപുരത്ത് വെച്ച് ഇരുവരും ഒന്നായി. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായിരിക്കുന്നത്. 'നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

3:19 PM IST

വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ഫോട്ടോ പുറത്ത്

നയൻതാരയുമായി വിവാഹം കഴിഞ്ഞത് അറിയിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.

2:14 PM IST

കുടുംബസമേതം വിവാഹത്തിനെത്തി സൂര്യ

വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെ വിവാഹത്തിന് സൂര്യ, ജ്യോതിക എന്നിവരും എത്തി.

1:19 PM IST

കല്യാണത്തിന് വിജയ്‍യും

വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തില് പങ്കെടുക്കാൻ വിജയ് എത്തിയതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

11:16 AM IST

രജനികാന്തും വിവാഹത്തിനെത്തി

നയൻതാര- വിഘ്നേശ് ശിവന്റെ വിവാഹത്തിന് എത്തിയ രജനികാന്തിന്റെയും ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുകയാണ്.

11:00 AM IST

നയൻതാരയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഷാരൂഖ് എത്തി, ചിത്രങ്ങള്‍ പുറത്ത്

നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹത്തിന് ബോളിവുഡ് നടൻ ഷാരൂഖ് ഖാനും എത്തി.

8:51 AM IST

നയൻതാരയും വിഘ്‍നേശ് ശിവനും പ്രണയ സാക്ഷാത്‍ക്കാരം

നയൻതാരയും വിഘ്‍നേശ് ശിവനും വിവാഹിതരായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

8:26 AM IST

വിവാഹത്തില്‍ പങ്കെടുക്കാൻ ഷാരൂഖും

വിഘ്‍നേശ് ശിവൻ- നയൻതാര വിവാഹത്തില്‍ പങ്കെടുക്കാൻ ഷാരൂഖ് ഖാൻ രാവിലെ ചെന്നൈയില്‍ എത്തിയതായി റിപ്പോര്‍ട്ട്.

8:26 AM IST

തങ്കമേ, കാത്തിരിക്കുന്നു നിനക്കായി..

വിവാഹവേദിയിലേക്ക് നീ നടന്നെത്തുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നു.. വിഘ്നേഷ് ശിവന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കാണാം. 

8:23 AM IST

വിവാഹ ക്ഷണക്കത്ത്

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ വിഘ്‍നേശ് ശിവനും നയൻതാരയും ഇന്ന് 8.30ന് വിവാഹിതരാകും.

7:46 AM IST

ഒടിടി ഭീമനായ നെറ്റ്‍ഫ്ലിക്സിലാകുമോ നയൻ-വിഘ്നേഷ് വിവാഹം?

ഒടിടി ഭീമനായ നെറ്റ്‍ഫ്ലിക്സിലൂടെ നയൻതാര - വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങുകൾ പിന്നീട് സ്ട്രീം ചെയ്തേക്കുമെന്ന് സൂചന. സംവിധായകൻ ഗൗതം മേനോൻ സിനിമാ സ്റ്റൈലിലാണ് വിവാഹച്ചടങ്ങുകൾ ഒരുക്കുന്നതും പകർത്തുന്നതും എന്നാണ് റിപ്പോർട്ടുകൾ.

Netflix New Logo Animation 2019 - YouTube

7:22 AM IST

അതിഥികൾ എത്തിത്തുടങ്ങി..

വിവാഹച്ചടങ്ങിനായി അതിഥികൾ എത്തിത്തുടങ്ങി..

ചിത്രം പകർത്തിയത് ചെന്നൈയിലെ ഞങ്ങളുടെ പ്രതിനിധി സുജിത് ചന്ദ്രൻ

No description available.

7:19 AM IST

താരവിവാഹം നടക്കുന്ന ഷെറാട്ടൻ ഹോട്ടലിന്‍റെ കവാടം

No description available.

7:18 AM IST

താരവിവാഹത്തിനെത്തുന്നവരെ സ്വീകരിക്കുന്നതിങ്ങനെ..

റൗഡി പിക്ചേഴ്സിന്‍റെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും നിൽക്കുന്ന ചിത്രങ്ങളുള്ള വെള്ളക്കുപ്പികളോടെയാണ് താരവിവാഹത്തിനെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത്. അകത്തെ പരിപാടികളെന്താകും? സർവത്ര സർപ്രൈസാണ് മഹാബലിപുരത്ത്.

ചിത്രം പകർത്തിയത്, ഞങ്ങളുടെ ചെന്നൈ പ്രതിനിധി സുജിത് ചന്ദ്രൻ

No description available.

7:01 AM IST

മഹാബലിപുരത്ത് കനത്ത സുരക്ഷ

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് എത്തേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യർത്ഥന

6:46 AM IST

സംഗീതപരിപാടിയിൽ സർപ്രൈസ്?

വിവാഹവേദിയിൽ സംഗീതപരിപാടിയടക്കം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്

6:34 AM IST

നയൻതാരയുടെ ആദ്യ ബോളിവുഡ് നായകൻ ഷാരൂഖ് എത്തുമോ?

നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.

6:02 AM IST

വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ തെന്നിന്ത്യൻ താരപ്പട?

സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. തെന്നിന്ത്യൻ സൂപ്പ‍ർതാരങ്ങളടക്കമുള്ളവ‍ർ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയേക്കും. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്

5:49 AM IST

മഹാബലി പുരത്ത് വിവാഹചടങ്ങുകൾ

തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന നയൻതാര വിഘ്നേഷ് ശിവൻ വിവാഹം മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് നടക്കുന്നത്. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും

3:19 PM IST:

നയൻതാരയുമായി വിവാഹം കഴിഞ്ഞത് അറിയിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.

2:14 PM IST:

വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെ വിവാഹത്തിന് സൂര്യ, ജ്യോതിക എന്നിവരും എത്തി.

1:19 PM IST:

വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തില് പങ്കെടുക്കാൻ വിജയ് എത്തിയതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

11:16 AM IST:

നയൻതാര- വിഘ്നേശ് ശിവന്റെ വിവാഹത്തിന് എത്തിയ രജനികാന്തിന്റെയും ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുകയാണ്.

11:00 AM IST:

നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹത്തിന് ബോളിവുഡ് നടൻ ഷാരൂഖ് ഖാനും എത്തി.

9:05 AM IST:

നയൻതാരയും വിഘ്‍നേശ് ശിവനും വിവാഹിതരായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

8:26 AM IST:

വിഘ്‍നേശ് ശിവൻ- നയൻതാര വിവാഹത്തില്‍ പങ്കെടുക്കാൻ ഷാരൂഖ് ഖാൻ രാവിലെ ചെന്നൈയില്‍ എത്തിയതായി റിപ്പോര്‍ട്ട്.

8:26 AM IST:

വിവാഹവേദിയിലേക്ക് നീ നടന്നെത്തുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നു.. വിഘ്നേഷ് ശിവന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കാണാം. 

8:23 AM IST:

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ വിഘ്‍നേശ് ശിവനും നയൻതാരയും ഇന്ന് 8.30ന് വിവാഹിതരാകും.

7:46 AM IST:

ഒടിടി ഭീമനായ നെറ്റ്‍ഫ്ലിക്സിലൂടെ നയൻതാര - വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങുകൾ പിന്നീട് സ്ട്രീം ചെയ്തേക്കുമെന്ന് സൂചന. സംവിധായകൻ ഗൗതം മേനോൻ സിനിമാ സ്റ്റൈലിലാണ് വിവാഹച്ചടങ്ങുകൾ ഒരുക്കുന്നതും പകർത്തുന്നതും എന്നാണ് റിപ്പോർട്ടുകൾ.

Netflix New Logo Animation 2019 - YouTube

7:22 AM IST:

വിവാഹച്ചടങ്ങിനായി അതിഥികൾ എത്തിത്തുടങ്ങി..

ചിത്രം പകർത്തിയത് ചെന്നൈയിലെ ഞങ്ങളുടെ പ്രതിനിധി സുജിത് ചന്ദ്രൻ

No description available.

7:19 AM IST:

No description available.

7:18 AM IST:

റൗഡി പിക്ചേഴ്സിന്‍റെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും നിൽക്കുന്ന ചിത്രങ്ങളുള്ള വെള്ളക്കുപ്പികളോടെയാണ് താരവിവാഹത്തിനെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത്. അകത്തെ പരിപാടികളെന്താകും? സർവത്ര സർപ്രൈസാണ് മഹാബലിപുരത്ത്.

ചിത്രം പകർത്തിയത്, ഞങ്ങളുടെ ചെന്നൈ പ്രതിനിധി സുജിത് ചന്ദ്രൻ

No description available.

1:57 AM IST:

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് എത്തേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യർത്ഥന

1:56 AM IST:

വിവാഹവേദിയിൽ സംഗീതപരിപാടിയടക്കം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്

1:54 AM IST:

നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.

1:53 AM IST:

സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. തെന്നിന്ത്യൻ സൂപ്പ‍ർതാരങ്ങളടക്കമുള്ളവ‍ർ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയേക്കും. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്

1:50 AM IST: