Nayanthara and Vignesh Shivan : നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം;‍ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ

തമിഴിലെ യുവസംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് നടക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്.

nayanthara and vignesh shivan save the date video goes viral

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയും (Nayanthara) വിഘ്‍നേഷ് ശിവനും (Vignesh Shivan) തമ്മിലുള്ളത്. കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാകാൻ‌ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ജൂണിൽ വിവാഹം എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

Kerala State Film Awards : 'ഈ ചിരിക്ക് മുന്നിൽ ന്യായീകരണ തൊഴിലാളികൾ വിയർക്കും'; അവാർഡ് വിവാദത്തിൽ ഒമർ ലുലു

തമിഴിലെ യുവസംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് നടക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയിൽ വച്ചാകുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്.നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.

Nayanthara and Vignesh Shivan : കാത്തിരുന്ന കല്യാണ മേളം; വിഘ്നേഷ്- നയൻതാര വിവാഹം ജൂണിൽ

ചിത്രത്തിന്റെ വിജയത്തിൽ നയൻതാരയെ കുറിച്ച് വിഘ്നേഷ് പറഞ്ഞത്

എൻ തങ്കമേ.. ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നൽകുന്നത്.ഞാൻ എല്ലായ്‌പ്പോഴും താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ വന്നപ്പോൾ മുതൽ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു പങ്കാളിയായി എപ്പോഴും നീ എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എന്റെ വിജയം. എന്റെ കൺമണി.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ; 'തങ്കം' തുടങ്ങി

ബിജു മേനോന്‍ (Biju Menon), വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കത്തിന്‍റെ (Thankam) ചിത്രീകരണം ആരംഭിച്ചു. ശ്യാം പുഷ്കരന്‍റേതാണ് തിരക്കഥ. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ജോജിക്കു ശേഷം ശ്യാമിന്‍റെ തിരക്കഥയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ചിത്രമാണിത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് അന്ന് പുറത്തിറക്കിയ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഫഹദിനും ജോജുവിനും പകരമാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും (Vineeth Sreenivasan) എത്തുന്നത്. എന്നാല്‍ ഫഹദിനെ തീരുമാനിക്കുന്നതിനു മുന്‍പ് തുടക്കത്തില്‍ വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ആലോചിക്കപ്പെട്ട ചിത്രവുമായിരുന്നു ഇത്. പിന്നീട് വിനീത് ഹൃദയത്തിന്‍റെ തിരക്കുകളിലേക്ക് പോയപ്പോള്‍ താരനിരയെ മാറ്റിനിശ്ചയിക്കുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios