തെന്നിന്ത്യയിൽ കല്യാണ മേളം; സ്റ്റാലിനെ വിവാഹം ക്ഷണിച്ച് നയൻതാരയും വിഘ്നേഷും

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്.

Nayantara and Vignesh invite Stalin for wedding

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയും (Nayanthara) വിഘ്‍നേഷ് ശിവനും (Vignesh Shivan) തമ്മിലുള്ളത്. ഇരുവരും ജൂൺ ഒൻപതിന് വിവാഹിതരാകാൻ പോകുന്നുവെന്ന് അറിഞ്ഞതോടെ താരവിവാഹ ആഘോഷം കെങ്കേമമാക്കുകയാണ് ആരാധകും. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ടെത്തി വിവാഹം ക്ഷണിക്കുന്ന താരങ്ങളുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു. 

Nayanthara and Vignesh Shivan : നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം;‍ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നിരുന്നു. തമിഴിലെ യുവസംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് നടക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയിൽ വച്ചാകുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios