നവ്യാ നായര്‍ ചിത്രം 'ജാനകി ജാനേ', ടീസര്‍ പുറത്ത്
നവ്യാ നായര്‍ ചിത്രത്തിന്റെ ടീസര്‍.
നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'ജാനകി ജാനേ'. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം.സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവ്യാ നായര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
വി കെ പ്രകാശ് സംവിധാനം ചെയ്‍ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരിക്കുന്നു. 'ജാനകി ജാനേ' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം ശ്യാംരാജ്. സംഗീതം കൈലാസ് മേനോൻ ആണ്.
'ഉയരെ' എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രെത്തീന എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്‍പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ 'ജാനകി'യെ ഭദ്രമാക്കുമ്പോൾ 'ഉണ്ണി'യെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്‍മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.
Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു