അവാര്‍ഡ് തിളക്കത്തില്‍ 'നായാട്ടും' 'ഹോമും', 'മേപ്പടിയാന്' ഇന്ദിരാ ഗാന്ധി പുരസ്‍കാരം; മലയാളത്തിന് 8 അവാ‍ർഡ്

2 പുരസ്കാരം നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശം നേടിക്കൊടുത്തത്

National award winning malayalam movies list latest news, Home, meppadiyan, nayattu details asd

ദില്ലി: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിയുമ്പോൾ മലയാള സിനിമയും അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന് അഭിമാനമായത്. ഫീച്ചർ നോൺ ഫീച്ചർ വിഭാഗങ്ങളിലായി മൊത്തം 8 പുരസ്കാരങ്ങളാണ് മലയാളത്തിന് സ്വന്തമായത്. 2 പുരസ്കാരം നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശം നേടിക്കൊടുത്തത്. മികച്ച മലയാള സിനിമയും മറ്റൊന്നായിരുന്നില്ല.

മികച്ച നടനായി അല്ലു അര്‍ജുൻ, ചിത്രം റോക്കട്രി, നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

തിരക്കഥയിലൂടെയാണ് നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീർ സ്വന്തമാക്കി. മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരവും മലയാളത്തിന് സ്വന്തമായി. വിഷ്ണു മോഹനാണ് പുരസ്കാരം നേടിയത്. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം 'ചവിട്ട്' സിനിമയിലൂടെ അരുൺ അശോക് സോനു കെ പി സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ത് ഒരുക്കിയ ആവാസവ്യൂഹമായിരുന്നു.

നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ട് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആർ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവാണ് സ്വന്തമാക്കിയത്. ബെസ്റ്റ് അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരവും മലയാളത്തിനാണ് ലഭിച്ചത്. അദിതി കൃഷ്ണദാസിന്‍റെ 'കണ്ടിട്ടുണ്ട്' ആണ് പുരസ്കാരം സ്വന്തമാക്കിയത്.

മലയാള സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ

1 മികച്ച നടൻ പ്രത്യേക പരാമർശം - ഇന്ദ്രൻസ് (ഹോം)
2 മികച്ച മലയാള സിനിമ - ഹോം
3 മികച്ച തിരക്കഥ - ഷാഹി കബീർ (നായാട്ട്)
4 പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം- വിഷ്ണു മോഹൻ (മേപ്പടിയാൻ)
5 മികച്ച ഓഡിയോഗ്രഫി - അരുൺ അശോക് സോനു കെ പി (ചവിട്ട്)
6 പരിസ്ഥിതി ചിത്രം - ആവാസവ്യൂഹം (കൃഷാന്ത്)

നോൺ ഫീച്ചർ ഫിലിം

1 മികച്ച പരിസ്ഥിതി ചിത്രം - മൂന്നാം വളവ് (ആർ എസ് പ്രദീപ്)
2 ബെസ്റ്റ് അനിമേഷൻ ചിത്രം - കണ്ടിട്ടുണ്ട് (അദിതി കൃഷ്ണദാസ്)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios