ബജറ്റ് 9കോടി, ആദ്യദിനം 90 ലക്ഷം, പിന്നീട് കോടികൾ; സൂപ്പർ താരങ്ങൾക്കൊപ്പം കട്ടയ്ക്ക്, 'പ്രേമലു' നേടിയത് ?
ഈ വർഷത്തെ ആദ്യ ബ്ലോക് ബസ്റ്റർ എന്ന ഖ്യാതി സ്വന്തമാക്കിയ പ്രേമലു.
ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റ് ഏത് എന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ, പ്രേമലു. നസ്ലെൻ- മമിത കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം മുൻവിധികളെ മാറ്റി മറിച്ചു കൊണ്ടുള്ള പ്രകടനം ആയിരുന്നു കാഴ്ച വച്ചത്. അതും ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച്. നിലവിൽ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്ന ചിത്രം ഇതുവരെ എത്ര നേടിയെന്ന കണക്കുകൾ പുറത്തുവരികയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 130കോടിയോളം രൂപയാണ് ആഗോള തലത്തിൽ പ്രേമലു സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 62കോടി ചിത്രം സ്വന്തമാക്കി. അൻപത്തി ഏഴ് ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷനാണിത്.
ഈ വർഷത്തെ ആദ്യ ബ്ലോക് ബസ്റ്റർ എന്ന ഖ്യാതി സ്വന്തമാക്കിയ പ്രേമലു, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. പണംവാരി പടങ്ങളുടെ പട്ടികയിലെ ആകെയുള്ള യുവതാരവും ഏറ്റവും പ്രായം കുറഞ്ഞ നടനും നസ്ലെനാണ്. അതേസമയം, ഇനി അഞ്ച് ദിവസമാണ് പ്രേമലു ഒടിടിയിൽ എത്താൻ ഉള്ളത്. നിലവിൽ തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകൾ തിയറ്ററുകളിൽ റൺ ചെയ്യുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ഏപ്രിൽ 12ന് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.
രാജു ചേട്ടാ..സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നിങ്ങളെന്ന നടൻ തീർത്ത വിസ്മയം: നവ്യാ നായർ
ഗിരീഷ് എ ഡി സംവിധാനം ചെയ്ത് പ്രേമലു ഫെബ്രുവരി 9നാണ് തിയറ്റുകളിൽ എത്തിയത്. ആദ്യ ദിനം മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് പക്ഷേ അന്നേദിവസം 90 ലക്ഷം രൂപയാണ് കളക്ഷനായി ലഭിച്ചത്. പക്ഷേ പിന്നീട് പ്രേമലു കുതിച്ച് കയറുകയായിരുന്നു കോടികൾ വാരിക്കൂട്ടിയ ചിത്രത്തിന്റെ ആകെ ബജറ്റ് 9 കോടിയാണെന്നാണ് ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..