നാനിയുടെ നായികയായി മൃണാള്‍ താക്കൂര്‍, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്
നാനി നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നാനി നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. 'നാനി 30' എന്ന വിളിപ്പേരിലായിരിക്കും ചിത്രം താല്‍ക്കാലികമായി അറിയപ്പെടുക. നവാഗതനായ ഷൗര്യൂവ് ആണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സും പുറത്തുവിട്ടിട്ടുണ്ട്.
'സീതാ രാമം' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് നാനിയുടെ നായികയാകുക. ഇതാദ്യമായിട്ടാണ് നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
നാനി നായകനായി 'ദസറ' എന്ന ചിത്രമാണ് റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. സത്യൻ സൂര്യൻ ഐഎസ്എസിയാണ് ഛായാഗ്രാഹകൻ. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
നാനി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'അണ്ടേ സുന്ദരാനികി'നിയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയായിരുന്നു ചിത്രത്തില്‍ നായികയായി വേഷമിട്ടത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. വിവേക് അത്രേയയാണ് 'അണ്ടേ സുന്ദരാനികി' സംവിധാനം ചെയ്‍തത്. നവീൻ യെര്‍നേനിയും രവി ശങ്കറും മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നികേത് ബൊമ്മിറെഡ്ഡിയാണ് നിര്‍വഹിച്ചത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 'അണ്ടേ സുന്ദരാനികി'യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്ന് നദിയ മൊയ്‍തുവും ചിത്രത്തിന്റെ ഭാഗമായി. 'അണ്ടേ സുന്ദരാനികി'യിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രം ജൂൺ 10ന് ഒടിടിയിലും എത്തിയിരുന്നു. നെറ്റ്ഫ്‍ളിക്സില്‍ ആണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്.
Read More: 'ചോദിക്കേണ്ടത് അയാളോട് ഞാൻ ചോദിച്ചോളാം', ആകാംക്ഷ വര്‍ദ്ധിപ്പിച്ച് 'എലോണ്‍' ട്രെയിലര്‍