നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

 

Nani and Keerthy Sureshs film Dasara teaser out

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ദസറ'. നാനി ആണ് ചിത്രത്തില്‍ നായകൻ. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകാണ്.

നാനി ആടിത്തിമിര്‍ക്കുന്ന ടീസറില്‍ മലയാളി നടൻ ഷെൻ ടോം ചാക്കോയേയും കാണാം. 'ദസറ' എന്ന ചിത്രത്തിന്റെ ചിതീകരണം കഴിഞ്ഞതായി കീര്‍ത്തി സുരേഷ് തന്നെ നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

'മാമന്നൻ' എന്ന തമിഴ് ചിത്രം  കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'.

Read More: സംവിധായകന് വേണ്ടതെന്ത്? 100 ശതമാനം നല്‍കുന്ന മമ്മൂട്ടി; 'നന്‍പകല്‍' ബിഹൈന്‍ഡ് ദ് സീന്‍സ്

Latest Videos
Follow Us:
Download App:
  • android
  • ios