അനിമല്‍ സംവിധായകനെ ഒന്ന് 'താങ്ങി' കല്‍ക്കി സംവിധായകന്‍; വിവാദമായപ്പോള്‍ പോസ്റ്റിന് പിന്നെ സംഭവിച്ചത് !
തന്‍റെ പോസ്റ്റിൽ, 2898 എഡി കൽക്കിയിൽ പ്രഭാസിന്‍റെ കർണന്‍ റോളിന്‍റെ പോസ്റ്റർ നാഗ് പങ്കിട്ടിരുന്നു
ഹൈദരാബാദ്: നാഗ് അശ്വിന്‍റെ പുതിയ ചിത്രമായ കൽക്കി 2898 എഡി 1000 കോടി കടന്നിരിക്കുകയാണ് ബോക്സോഫീസില്‍. വെറും മൂന്നാഴ്ചയില്‍ നേടിയ നേട്ടം വലിയ തോതിലാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ ആഘോഷിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ 1000 കോടി വിജയം ആഘോഷിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് വിവാദത്തിലായിരിക്കുകയാണ് സംവിധായകന്‍ നാഗ് ആശ്വിന്‍.
ഭീകര വയന്‍സ് രംഗങ്ങളും അശ്ലീലവും ഇല്ലാതെ സിനിമ ഈ നാഴികക്കല്ല് നേടിയതെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നാഗ് അശ്വിന്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇത് അനിമല്‍ സിനിമയെയും അതിന്‍റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയെയും ഉദ്ദേശിച്ചെന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ നാഗ് അശ്വിന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
തന്‍റെ പോസ്റ്റിൽ, 2898 എഡി കൽക്കിയിൽ പ്രഭാസിന്‍റെ കർണന്‍ റോളിന്‍റെ പോസ്റ്റർ നാഗ് പങ്കിട്ടിരുന്നു, ഒപ്പം ഇങ്ങനെ എഴുതി “ഈ നാഴികക്കല്ല്...ഈ നമ്പർ...ഞങ്ങളുടേത് പോലുള്ള ഒരു ചെറുപ്പക്കാരുടെ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. വയലന്‍സ്, ഗോര്‍, അശ്ലീലത തുടങ്ങിയ കണ്ടന്‍റ് ഇല്ലാതെയാണ് ഈ നേട്ടം നേടിയത്. ഞങ്ങളുടെ പിന്നിൽ നിന്ന പ്രേക്ഷകർക്കും അഭിനേതാക്കളോടും വലിയ നന്ദി. ഇന്ത്യൻ സിനിമയുടെ നാളെയ്ക്ക് വേണ്ടി".
കൽക്കി 2898 എഡി വാണിജ്യ സിനിമയുടെ പതിവ് രീതികളെ പിന്തുടരാതെ ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് നടത്തിയെന്നാണ് നാഗ് ഉദ്ദേശിച്ചെങ്കിലും സന്ദീപ് വംഗയുടെ അനിമലിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വന്നത്.
“ബജറ്റ് അനിമലിന്‍റെ 4 മടങ്ങാണ്, അമിതാഭ്, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ തുടങ്ങിയവരെ കാസ്‌റ്റുചെയ്യുകയും ബ്ലോക്ക്ബസ്റ്റർ സൃഷ്‌ടിച്ച് വംഗയുമായി സ്വയം താരതമ്യം ചെയ്യുകയും ചെയ്യുന്നു സംവിധായകന്‍. സംഗീതവും തിരക്കഥയും രൺബീർ കപൂറും മാത്രം വച്ചായിരുന്നു അനിമലിന്‍റെ നേട്ടം ഇവിടെ താരതമ്യം പോലും നടത്തേണ്ടതില്ല” - ഒരു എക്സ് പോസ്റ്റില്‍ നാഗിന്‍റെ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം വച്ച് പറയുന്നു. സമാന അഭിപ്രായങ്ങള്‍ വേറെയും വന്നു.
എന്നാല്‍ നാഗ് തന്‍റെ കണ്ടന്‍റിലുള്ള കാര്യമാണ് പറഞ്ഞതെന്നും. രണ്ടും രണ്ട് സ്റ്റെല്‍ സംവിധായകരാണെന്നും നാഗ് അശ്വിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേ സമയം പ്രഭാസ് എന്തായാലും വംഗയ്ക്കൊപ്പവും പടം ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഈ തര്‍ക്കമൊന്നും വിഷയമല്ലെന്നാണ് പ്രഭാസ് ഫാന്‍സിന്‍റെ സോഷ്യല്‍ മീഡിയ അഭിപ്രായമായി ഉയരുന്നത്.
'റോസാപ്പൂ ചിന്ന റോസാപ്പൂ' ഹിറ്റ് ഗാനത്തിന്‍റെ രചയിതാവായ സംവിധായകന്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു
'എന്‍റെ പടങ്ങള്‍ പൊട്ടുന്നത് കണ്ട് ചിലര്‍ സന്തോഷിക്കുന്നു': വെട്ടിത്തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍