'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'; താര നിര ഇങ്ങനെ, ഫസ്റ്റ്ലുക്ക് ഇറങ്ങി

അര്‍ജുന്‍ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. 

Nadirshas Once Upon a Time in Kochi The first look poster is out vvk

കൊച്ചി: നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച റാഫിയുടെ തിരക്കഥയിൽ ഹിറ്റ്‌ ചിത്രങ്ങൾ മാത്രം തന്നിട്ടുള്ള നാദിർഷയുടെ പടമെത്തുന്നു. മുബിന്‍ എം. റാഫി ആദ്യമായി നായകനായി എത്തുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

അര്‍ജുന്‍ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവിക സഞ്ജയ്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. 

നാദിർഷായുടെ ആറാമത്തെ ചിത്രമാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'. റാഫിയുടെ മുൻ ചിത്രങ്ങൾ പോലെയല്ല ഇതൊരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവികാ മേനോൻ, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാജി കുമാർ ആണ് ഛായാഗ്രാഹകൻ.  പ്രൊജക്ട് ഡിസൈനർ - സൈലക്സ് എബ്രഹാം,
സന്തോഷ്‌ രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ . എഡിറ്റർ -ഷമീർ മുഹമ്മദ്‌, മേക്കപ്പ് - റോണക്സ് സേവ്യർ, ഗാന രചന - ബി ഹരിനാരായണൻ, സുഹൈൽ കോയ, കുൻവർ ജുനേജ, ഷഹീറ നസീർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈനർ - സപ്ത റെക്കോർഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ - വിജീഷ് പിള്ള, സ്റ്റിൽസ് - യൂനസ് കുന്തായി, വിതരണം തിയേറ്റർ ഓഫ്‌ ഫ്രെയിംസ്. വാർത്താപ്രചരണം - മഞ്ജു ഗോപിനാഥ്,

ടൊവിനോ ചിത്രം 'നടികർ തിലകം' ചിത്രീകരണം പൂർത്തിയായി; ഫസ്റ്റ് ലുക്ക്‌ ഉടന്‍

ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ടൈഗര്‍ 3 ഒടിടിയില്‍ വരുന്നു.!

Latest Videos
Follow Us:
Download App:
  • android
  • ios