'സൂപ്പര്‍താരമായി' ടൊവിനൊ തോമസ്: നടികര്‍ തിലകം ഷൂട്ടിംഗ് ആരംഭിക്കുന്നു

വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് 'നടികര്‍ തിലക' ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. 

nadikar thilakam tovino thomas new movie shooting will start on 11th July vvk

കൊച്ചി: ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'നടികര്‍ തിലകം'.ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈ 11 ന് ആരംഭിക്കും എന്നതാണ് പുതിയ അപ്ഡേറ്റ്. ലാല്‍ ജൂനിയറാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം. 

വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് 'നടികര്‍ തിലക' ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് 'നടികർ തിലക'ത്തിന് വേണ്ടി വരുന്നത്. സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും 'നടികർ തിലകം'. 

വീണാ നന്ദകുമാർ, ധ്യാൻ ശ്രീനിവാസൻ  അനൂപ് മേനോൻ  ഷൈൻ ടോം ചാക്കോ, അജു വർഗീസ്,  ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ്, എന്നിവർക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഗോഡ് സ്‍പിഡ്& മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റണി. അനൂപ് വേണുഗോപാൽ എന്നിവരാണ് 'നടികര്‍ തിലകം' നിര്‍മിക്കുന്നത്. 'ഡേവിഡ് പടിക്കൽ' എന്ന സൂപ്പർ താരം ആയാണ് ടൊവിനൊ തോമസ് 'നടികർ തിലക'ത്തില്‍ വേഷമിടുന്നത്. 

അഭിനയമേഖലയിൽ കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി സൂപ്പർ താര പദവിയിൽ നിൽക്കുന്ന 'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയിൽ അരങ്ങേനുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്.

സുവിൻ സോമശേഖരനാണ് ചിത്രത്തിന്റെ രചന. കലാസംവിധാനം പ്രശാന്ത് മാധവ് ആണ്. ആല്‍ബി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മേക്കപ്പ്  ആർ ജി വയനാടൻ. പിആര്‍ഒ വാഴൂര്‍ ജോസും ആണ്.

ഐഡന്‍റിറ്റിയില്‍ ടൊവിനോയ്ക്കൊപ്പം നായികയായി തൃഷ

ടൊവിനൊയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' പൂര്‍ത്തിയായി

 Asianet News Live 

Latest Videos
Follow Us:
Download App:
  • android
  • ios