ലൈംഗികാതിക്രമ പരാതികൾ മാധ്യമങ്ങളെ അറിയിക്കരുത്; വിചിത്ര സർക്കുലറുമായി നടികര്‍ സംഘത്തിന്റെ ഐസിസി
പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു.
ചെന്നൈ: സ്ത്രീവിരുദ്ധ സർക്കുലറുമായി തമിഴ്നാട്ടിലെ താര സംഘടനായ നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസി. ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി. പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആണ് സർക്കുലർ തയാറാക്കിത്.
ഇത്തരത്തിൽ വരുന്ന ലൈംഗിക അതിക്രമ പരാതിയിൽ ആദ്യം താക്കീത് നൽകുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും സംഘം പറയുന്നു. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം രംഗത്ത് എത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംഘടന ഉറപ്പാക്കും.
അതേസമയം, സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാൻ കൊച്ചിയിലെത്തിയ തന്നോട് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
അർജുനന്റെ മകൻ അഭിമന്യൂ, പത്ത് വർഷമായി ഇഷ്ടം; പ്രണയത്തെ കുറിച്ച് സായ് പല്ലവി !
കോടതി പരിഗണിച്ച ഘട്ടത്തില്‍ ഇത് ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരിക്കുന്നത്. ഇതിനിടെ മലയാള സിനിമയിലെ വിവാദത്തില്‍ നടി മഞ്ജു വാര്യര്‍ പ്രതികരിച്ചിട്ടുണ്ട്. മലയാള സിനിമ സങ്കടഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാം കലങ്ങിത്തെളിയണമെന്നും മഞ്ജു വാര്യർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..