ലിയോയ്ക്കും, ജയിലറിനും രണ്ട് നീതിയോ?: ജയിലറിലെ പ്രധാന രംഗം ചൂണ്ടികാട്ടി വിജയ് ആരാധകര്‍ കലിപ്പില്‍.!

ജയിലറില്‍ രജനിയും, ശിവരാജ് കുമാറും, മോഹന്‍ലാലും സിഗാര്‍ വലിക്കുന്ന രംഗം ഇട്ട് എക്സിലെ പോസ്റ്റില്‍ ഇതെന്താ ലോലിപോപ്പ് ആണോ എന്നാണ് ഒരു വിജയ് ആരാധകന്‍ ചോദിക്കുന്നത്. 

Naa Ready song in Leo undergoes an important change suggests cbfc vijay fans agry about jailer vvk

ചെന്നൈ: ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം തമിഴ് സിനിമ ലോകം അടുത്തതായി ഉറ്റുനോക്കുന്ന ചിത്രം ലിയോ ആണ്. ലോകേഷ് കനകരാജും വിജയ്‍യും രണ്ടാമതും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വന്‍ വാര്‍ത്തയാണ്. ചിത്രത്തിലെ ആദ്യം ഇറങ്ങിയ ഗാനം 'നാ റെഡി' വന്‍ ഹിറ്റായിരുന്നു. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.

എന്നാല്‍ ഇപ്പോള്‍ പുതിയൊരു കുരുക്കാണ് ചിത്രത്തിന് വന്നിരിക്കുന്നത്.  രണ്ട് മാസം മുമ്പാണ് 'നാ റെഡി'  ഗാനം റിലീസ് ചെയ്‍തിരുന്നത്. ഇപ്പോള്‍ ആ ഗാനത്തിന് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സെൻട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി). പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ക്കും വരികള്‍ക്കും എതിരെയാണ് സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. 

പത്താധു ബോട്ട്‍ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നീ വാക്കുകള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചിരിക്കുന്നത്. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ടിവിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയ്ക്കാണ് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.

അതേ സമയം സെന്‍സര്‍ബോര്‍ഡ് തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍. പലരും വലിയ ദേഷ്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ജയിലറില്‍ രജനിയും, ശിവരാജ് കുമാറും, മോഹന്‍ലാലും സിഗാര്‍ വലിക്കുന്ന രംഗം ഇട്ട് എക്സിലെ പോസ്റ്റില്‍ ഇതെന്താ ലോലിപോപ്പ് ആണോ എന്നാണ് ഒരു വിജയ് ആരാധകന്‍ ചോദിക്കുന്നത്. 

എന്തായാലും നേരത്തെ തന്നെ വിജയ് ലിയോ ഗാനത്തില്‍ പുകവലിക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷിയായ പിഎംകെ ഇതിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക. വിക്രം എന്ന കമല്‍ഹാസന്‍റെ സൂപ്പര്‍ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലളിത് കുമാറാണ് നിര്‍മ്മിക്കുന്നത്. 

വിജയ് ലിയോയില്‍ നായകനായി എത്തുമ്പോള്‍ ചിത്രത്തില്‍ തൃഷയാണ് നായിക. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ എത്തുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ഗൗതം വാസുദേവ് മേനോനും ഒരു കഥാപാത്രമായി എത്തുന്നു. സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, മിഷ്‍കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

സണ്ണിവെയ്നും ലുക്മാനും തമ്മിലടി വീഡിയോ വൈറലായി: സിനിമ പ്രമോഷനോ, ശരിക്കും അടിയോ.!

'താങ്കളുടെ ആ കഴിവ് അതിശയകരം': ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തി കാര്‍ത്തി

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios