മിന്ദ്രയുടെ ബ്രാൻഡ് അംബാസഡറായും ബോളിവുഡ് താരം ഷാരൂഖ് ഖാൻ

'ട്രെൻഡ് ഇൻ റിയല്‍ ലൈഫി'ന്റെ ഭാഗമായി ഷാരൂഖ്.

Myntras brand ambassador bollywood actor Shah Rukh Khan appointed hrk

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സിനിമയില്‍ മാത്രമല്ല ഷാരൂഖ് പരസ്യ രംഗത്തും വിലപിടിപ്പുള്ള നടനാണ്. നിരവധി ബ്രാൻഡുകളുടെ ഐഡന്റിറ്റിയാണ് ഷാരൂഖ്. ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ബോളിവുഡ് താരം ഷാരൂഖ് മിന്ദ്രയുടെയും ബ്രാൻഡ് അംബാസഡറായിരിക്കുകയാണ്.

ഫാഷൻ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ സ്വന്തം സ്ഥാനം മിന്ദ്രയ്‍ക്ക് മുൻനിരയില്‍ അടയാളപ്പെടുത്താനായിട്ടുണ്ട്. മിന്ദ്രയുടെ പുതിയ പരസ്യത്തിസ്‍ ബോളിവുഡ് താരം ഷാരൂഖുമെത്തുന്നുണ്ട്. ട്രെൻഡ് ഇൻ റിയല്‍ ലൈഫിലാണ് താരം മിന്ദ്രയ്‍ക്കായി പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. മിന്ദ്രയുടെ പുതിയ പരസ്യ ക്യാംപയിനില്‍ താരവും ചേരുന്നത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാൻ നായകനായി ഡങ്കിയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും അര്‍ഹിക്കുന്ന വിജയം നേടിയതും. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കി എന്ന ചിത്രത്തിന് ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ആഗോള കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ബോളിവുഡില്‍ ലഭിക്കുകയായിരുന്നു ഡങ്കിക്കെന്നായിരുന്നു റിപ്പോര്‍ട്ട്

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ഷാരൂഖ് ഖാൻ നായകനായപ്പോള്‍ ആഗോളതലത്തില്‍ ആദ്യം തളര്‍ച്ചയുണ്ടായെങ്കിലും പിന്നീട് സ്വീകാര്യതയുണ്ടാകുകയായിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് തിയറ്ററുകളില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അന്ന് അഭിപ്രായപ്പെട്ടതും ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു.

Read More: സ്ഥാനം മെച്ചപ്പെടുത്തി യുവ നടൻ, ആരാണ് ഒന്നാമൻ?, തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലെത്തിയവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios