മദ്യവില കൂട്ടുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും: മുരളി ഗോപി

മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു

murali gopy reacts to hike in liquor price announced in kerala budget nsn

ഇന്ധനത്തിന് രണ്ട് രൂപ സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. ഡീസലിന്‍റെ വിലക്കയറ്റം ചരക്ക് ഗതാഗതത്തില്‍ പ്രതിഫലിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉയരുന്ന വിലയെക്കുറിച്ചുള്ള  ആശങ്കകള്‍ പലരും പങ്കുവെക്കുന്നുണ്ട്. മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം. മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അതേ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലാണ് തനിക്ക് പറയാനുള്ള ആശയം മുരളി ഗോപി വ്യക്തമാക്കുന്നത്. പ്രകടമായ യാഥാര്‍ഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേക്ക് ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, മയക്കുമരുന്ന്, എന്നാണ് മുരളി ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ALSO READ : 'വിക്രം' സ്റ്റൈലില്‍ ടൈറ്റില്‍ ടീസര്‍; ലോകേഷ്- വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. ഇതേ അഭിപ്രായമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പങ്കുവച്ചത്. അതേസമയം മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വർധിക്കുന്നില്ലെന്നും ബാലഗോപാൽ വിശദീകരിച്ചു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി 500 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും കൂട്ടിച്ചേർത്തു. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു. 400 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios